ചേതന യുകെ കേരളപ്പിറവി ആഘോഷവും വാർഷികാഘോഷവും നവംബർ 19ന്; കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്യും

സുജു ജോസഫ്

ബോൺമൗത്ത്‌: യുകെയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ചേതന യുകെയുടെ കേരളപ്പിറവി ആഘോഷങ്ങൾക്ക് കേരള നിയമസഭാ സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ എം എൽ എ ഉത്‌ഘാടകനായെത്തും. നവംബർ 19 ന് പൂളിലെ കാൻഫോർഡ് കമ്യൂണിറ്റി സെന്ററിൽ ഉച്ച കഴിഞ്ഞു 3.45 ന് ചേതന പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സ്പീക്കറെ കൂടാതെ യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ മുഖ്യാതിഥികളായെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങിൽ ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്ത് വിദ്യാർതിഥികൾക്ക് സ്പീക്കർ ചേതന യുകെയുടെ ഉപഹാരം നൽകി ആദരിക്കും. സാംസ്കാരിക സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളിൽ യുകെയിലെ  വിവിധ കലാകാരന്മാർ കേരളീയ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും.

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ ചേതന യുകെ ശ്രീ എം ബി രാജേഷ് എം പിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന പ്രെഡിക്ട് 2016 എന്ന പദ്ധതിയിലും ഭാഗഭാക്കാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യർതഥികൾക്ക് പഠനസഹായം നൽകുന്ന പദ്ധതി ചേതന അംഗങ്ങളുടെയും പിന്തുണയോടെയാണ് നടപ്പാക്കുന്നത്.

ചേതന കേരളപ്പിറവി വാർഷിക ആഘോഷങ്ങളിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതോടൊപ്പം ജി സി എസ് ഇ പരീക്ഷയിൽ  മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർ്‌തഥികളുടെ വിശദ വിവരങ്ങൾ രക്ഷിതാക്കൾ മുഖേന [email protected] എന്ന ഇമെയിലിൽ അയക്കണമെന്ന് സെക്രെട്ടറി ശ്രീ ജെ എസ് ശ്രീകുമാർ അഭ്യർത്‌ഥിച്ചു.

Top