മലയാളി വിദ്യാർഥിയെ മാഞ്ചസ്റ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ : ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൃശൂർ മാള സ്വദേശിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഹരികൃഷ്ണനാണ് (23) മരിച്ചത്. ഹരികൃഷ്ണനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംഎസ്‍സി സ്ട്രക്ചറൽ എൻജിനിയറിംങ് വിദ്യാർഥിയായിരുന്നു.

ഏതാനും മാസങ്ങൾക്കു മുൻപാണ് ഹരികൃഷ്ണൻ ബ്രിട്ടനിലെത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്തുക്കളാണ് മരണം വീട്ടുടമയെയും പൊലീസിനെയും അറിയിച്ചത്. തലേന്നു രാത്രിയിൽ ഉറങ്ങാൻ പോകുന്നതുവരെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച ഹരികൃഷ്ണന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് കൂടെ താമസിക്കുന്ന മറ്റു മലയാളി വിദ്യാർഥികൾ

Top