ലണ്ടനില്‍ നിന്നും കാറില്‍ കൊച്ചിയിലേക്ക്; യുകെ മലയാളി ഇന്ന് എത്തും; യാത്രയുടെ ലക്ഷ്യം കാന്‍സര്‍ രോഗികളായ കുട്ടികളോടുള്ള കാരുണ്യം

ലണ്ടന്‍: കാന്‍സര്‍ രോഗികളായ കുട്ടികളോടുള്ള കാരുണ്യം എന്ന ലക്ഷ്യത്തോടെ ലണ്ടനിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് കാറില്‍ യാത്ര തിരിച്ച യുകെ മലയാളി ഇന്ന് കൊച്ചിയില്‍ എത്തും. യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണയാണ് ലണ്ടനില്‍ നിന്നും കാറില്‍ കൊച്ചിയില്‍ എത്തുന്നത്. ജൂലൈ 26 ന് ലണ്ടനിലെ ഹൈവിക്കമില്‍ നിന്നാണ് യാത്ര തിരിച്ച രാജേഷ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കൊച്ചി കലൂര്‍ സ്റ്റേഡിയം റൗണ്ടില്‍ എത്തും.

ലണ്ടനിലെ വീട്ടില്‍ നിന്നും ആരംഭിച്ച യാത്ര 55 ദിവസങ്ങള്‍ കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങള്‍ ചുറ്റി പത്തനംതിട്ടയിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. എങ്കിലും പ്രതീക്ഷിച്ച ദിവസത്തിന് മുന്നേ എത്താന്‍ കഴിയുന്ന സന്തോഷത്തിലാണ് രാജേഷ് കൃഷ്ണ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുകെയിലെ റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (ആര്‍എന്‍സിസി) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. 2014 ല്‍ എട്ടാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച യുകെ മലയാളി റയാന്‍ നൈനാന്റെ സ്മരണാര്‍ഥം ആരംഭിച്ചതാണ് ആര്‍എന്‍സിസി. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികളെ സഹായിക്കുകയെന്നതാണ് ജീവകാരുണ്യ സംഘടനയുടെ പ്രധാന ലക്ഷ്യം.

Top