ബ്രിട്ടണില്‍ അമ്മയെ മലയാളി സ്ത്രീ കൊലപ്പെടുത്തി; കൊല്ലം സ്വദേശിനി യുകെ പോലീസിന്റെ കസ്റ്റഡയില്‍

ക്രോയിഡോണ്‍: അമ്മയെ കൊന്നകുറ്റത്തിന് യുകെയില്‍ മലയാളി വീട്ടമ്മ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് യുകെമലയാളം ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രോയിഡോണില്‍ കൊല്ലം സ്വദേശിനിയായ വൃദ്ധമാതാവ് അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലാണ്

മകള്‍ ഷേര്‍ലി ഡിസില്‍വയെ (55) പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് കൊലപാതക കുറ്റം ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഷേര്‍ലിയെ ഹാജരാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം സ്വദേശിനിയായ മര്‍ത്ത പെറേറയാണ് (77) ഈ ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രോയിഡോണിലെ മോര്‍ലാന്‍ഡ് റോഡിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചൊവ്വാഴ്ച മൂന്നുമണിയോടെ വീട്ടിലേക്ക് പോലീസിനെ വിളിക്കുകയും ഷേര്‍ലി ഡിസില്‍വയെ അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ച്ചെയ്യുന്നു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയപ്പോര്‍ ഷേര്‍ലി പൊട്ടിക്കരഞ്ഞതായും അവരുടെ പേരും വയസും കോടതിയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ ഒന്നിന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. ഇന്‍സുലില്‍ ഉപയോഗിച്ചും ശ്വാസം മുട്ടിച്ചുമായിരുന്നു കൊലപാതകം എന്നും പത്രങ്ങള്‍ പറയുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുംപോലീസ് അന്വേഷണത്തിനും ശേഷമേ വ്യക്തമാകൂ.

കോടതി കേസ് പരിഗണിച്ചപ്പോള്‍ കൊല്ലപ്പെട്ട മര്‍ത്തയുടെ നിരവധി കൂടുംബാംഗങ്ങള്‍ കോടതിയില്‍ ഉണ്ടായിരുന്നു.
മൂര്‍ലാന്‍ഡ് റോഡ് സര്‍ജറിക്ക് എതിര്‍വശത്തുള്ള സെമിഡിറ്റാച്ച്ഡ് വീടിനു മുന്നില്‍ ചൊവ്വാഴ്ച പോലീസ് വരികയും പോവുകയും ചെയ്തിരുന്നതായി അയല്‍വാസികള്‍ പത്രങ്ങളോട് വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് യുകെയിലെ മലയാളി സംഘടനകള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് ഡയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തി അന്വേഷണത്തില്‍ വ്യക്തമായി.

Top