യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്പോര്ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റനും വടം വലി ജേതാക്കളായി വിഗന്‍ മലയാളി അസോസിയേഷനും.ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്പോര്ട്സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്‍റ് ജെയിംസ് സ്കൂള്‍ ഗ്രൗണ്ടില്‍ കനത്ത മഴയാണങ്കിലും പങ്കെടുക്കാനെത്തിയവരുടെ അഭിപ്രായം പരിഗണിച്ച് മല്‍സരം ആരംഭിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സ്പോര്ട്സ് മീറ്റ് റീജിയണല്‍ പ്രസിഡഡ് അഡ്വ സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. മഴ മൂലം അല്‍പ്പം താമസിച്ചു തുടങ്ങിയെങ്കിലും വൈകുന്നേരം 5 മണിയോടെ മല്‍സരങ്ങള്‍ തീരുകയും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കി 2016 വര്‍ഷത്തെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍റെ കായിക മേളയ്ക്ക് പരിസമാപ്തി കുറിച്ചു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്പോര്ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റനും റണ്ണേര്‍സ് അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി . വടം വലി എവറോളിഗ് കിരീടം വിഗന്‍ മലയാളി അസോസിയേഷനും വടം വലി റണ്ണേര്‍സ് അപ്പ് കിരീടം വാറിഗ്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്.
ഓരോ വര്‍ഷം കഴിയുമ്പോഴും മികച്ച പങ്കാളിത്തമാണ് കാണുവാന്‍ കഴിയുന്നത്.ഒരുപാട് പണം മുടക്കി നല്ല ജീവിത സൗകര്യത്തിനായി യുകെയില്‍ വന്നവരില്‍, അവരുടെ കുട്ടികളുടെ നല്ല നാളേയ്ക്ക് എന്ന ഒരു ഉദ്ദേശവും അതിന്‍റെ പിന്നിലുണ്ട്.കുട്ടികള്‍ക്ക് ട്യുഷന്‍ സെന്ററിലും ,കായിക ക്ഷമതയ്ക്കായി പണം നല്‍കി ക്ലബുകളില്‍ വിടുമ്പോഴും അവര്‍ക്ക് ഒരു പൊതുവേദി ഉണ്ടാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെയും അതാത് അസോസിയേഷന്റെയും കര്‍ത്തവ്യവും കടമയുമാണ് ,ഇത് മനസ്സിലാക്കിയവര്‍ കാലത്തിന് ഒരുമുഴം മുന്‍പേ നടന്ന് നിങ്ങിയവരെയാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍റെ കായിക മേളയില്‍ എത്തിയത് എന്നതാണ് നാം കണ്ടത്.
വാശിയേറിയ വടം വലി മത്സരത്തില്‍ വിഗന്‍ മലയാളി അസോസിയേഷന്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി എവറോളിഗ് ട്രോഫിയും 100 പൗണ്ട് ക്യാഷ് പ്രൈസും കരസ്ഥമാക്കി.റണ്ണേര്‍സ് അപ്പ് കിരീടവും 50 പൗണ്ട് ക്യാഷ് പ്രൈസും വാറിഗ്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.
ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.
പ്രകൃതി രമണീയത ഒത്തു ചേര്‍ന്ന ബോള്‍ട്ടനിലെ സെന്‍റ് ജെയിംസ് സ്കൂള്‍ മത്സരാര്‍ത്തികള്‍ക്കും കൂടെയെത്തിയവര്‍ക്കും ആസ്വാദനത്തിന് മാറ്റ് കൂട്ടി.അഞ്ച് മണിയോടെ അവസാനിച്ച മത്സരങ്ങളുടെ സമ്മാനദാന ചടങ്ങില്‍ റീജിയണല്‍ പ്രസിഡഡ് അഡ്വ: സിജു ജോസഫ്, സിക്രട്ടറി ഷിജോ വഗ്ഗീസ് ,ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ ,റീജിയണല്‍ സ്പോര്‍ട്സ് കോ ഓഡിനെറ്റര്‍ ശ്രീ ജോണി കാണിവേലില്‍ ആതിഥേയ അസോസിയേഷന്‍ സിക്രട്ടറി ശ്രീ രഞ്ചിത്ത് ഗണേഷ് ,സൈബന്‍ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.സ്പോര്‍ട്സ് മീറ്റിന് ആശംസയര്‍പ്പിക്കാനായി യുക്മ നാഷണല്‍ കമ്മറ്റിയംഗം ശ്രീ ദിലീപ് മാത്യുവും എത്തിയിരുന്നു.
ജൂണ്‍ 28 ന് ബെര്‍മിഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ സ്പോര്ട്സ് മീറ്റില്‍ റീജിയണല് മത്സരങ്ങളില് വ്യക്തിഗത ഇനങ്ങളില് ആദ്യ മൂന്നു സ്ഥാനങ്ങളില് എത്തിയവര്ക്കും ഗ്രൂപ്പ് ഇനങ്ങളില് ആദ്യ രണ്ടു സ്ഥാനങ്ങളില് എത്തിയവര്ക്കും നാഷണല് മത്സരങ്ങളില് യോഗ്യത നേടിയവരാണ്.
ഈ സ്പോര്‍ട്സ് മീറ്റിന്റെ പ്രാധാന സ്പോണ്‍സര്‍മാരായി കടന്നുവന്നിരിക്കുന്നത് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ,ബീ വണ്‍ യൂകെ ,മലയാളം യൂകെ എന്നിവരാണ് ,ഇവരെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.ഇവരുടെ സഹായ സഹകരങ്ങള്‍ സ്പോര്‍ട്സ് മീറ്റിന് കൂടുതല്‍ മാറ്റ് നല്കി.
നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്പോര്ട്സ് മീറ്റ് വിജയപ്രദമായി നടത്താന്‍ ആധിതേയത്വം വഹിച്ച ബോള്‍ട്ടന്‍ മലയാളി അസോസിയേഷന് ചടങ്ങില്‍ നന്ദിയര്‍പ്പിച്ചു സംസാരിച്ചു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അവരെ സപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്കും,സ്പോണ്സര്‍ ചെയ്തവരെയും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മറ്റിക്ക് വേണ്ടി സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.