യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന 4 മണിക്കൂർ CPD പ്രോഗ്രാം ഈ വരുന്ന ശനിയാഴ്ച (12-03-16)ന് മാഞ്ചസ്റ്റർ ,സ്ടോക്ക്പോട്ടിൽ രാവിലെ 10 മണിമുതൽ ആരംഭിക്കുന്നതാണ്. യുകെയിൽ അങ്ങോളമിങ്ങോളം യുക്മ നഴ്സസ് ഫോറം ഈ രീതിയിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു വരികയാണ്.നഴ്സിംഗ് ഹോമുകളിലും, NHS കളിലും മറ്റ് ഏജൻസികളിലും ജോലിചെയ്യുന്നവർക്ക് ഈ ക്ലാസ് പ്രയോജനപ്പെടുന്നതാണ് യുകെയിലെ മലയാളി നഴ്സുമാർക്ക് അടുത്ത മാസം മുതൽ നിലവിൽ വരുന്ന റീ വാലിഡെഷൻ പദ്ധതിയിൽ 35 മണിക്കൂർ CPD യും ഒഴിച്ചുകൂടാനാവാത്തതാണ്.മുൻകൂട് ടി CPD പോയിന്റുകൾ നേടിയിരുന്നാൽ റീ വാലിഡെഷൻ സമയത്ത് അത് സബ്മിറ്റ് ചെയ്താൽ മതിയാകും അല്ലാത്തവർ വലിയ പണം ചെലവഴിച്ച് പെട്ടന്ന് സംഘടിപ്പിച്ച് റീ വാലിഡെഷൻ കംപ്ലീറ്റ് ചെയ്യേണ്ടിവരും.കൂടാതെ റീ വാലിഡെഷൻ എന്ന പ്രോഗ്രാം എങ്ങനെ കൈകാര്യം ചെയ്യാം അല്ലങ്കിൽ എങ്ങനെ പൂർത്തികരിക്കാം എന്നതിനെ സംബന്ധിച്ചുള്ള ക്ലാസ്സും ഇതോടൊപ്പം നല്കുന്നതാണ്.
യൂറോപ്, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നഴ്സുമാർക്ക് ക്ലാസ്സുകൾ കൊടുത്തുവരുന്ന, ലണ്ടൻ കിംഗ്സ് കോളേജിൽ നിന്നുള്ള മിനിജ ജോസഫും ലീഡ്സിൽ നിന്നുള്ള ഡോ സോജി അലക്സുമാണ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നത്. നഴ്സുമാർ അഭിമുഖികരിക്കുന്ന മറ്റ് വിവിധ വിഷയങ്ങളിലുള്ള സംശയങ്ങൾക്കും മറുപടി നല്കുന്നതാണ്.റീ വാലിഡെഷൻ സംവിധാനത്തിൽ നഴ്സുമാർ എന്തോക്കെ എങ്ങനെയൊക്കെ എന്ന സംശയങ്ങൾ നിരവധി മലയാളി നഴ്സുമാർ അഭിമുഖികരിക്കുന്നുണ്ട് അവയൊക്കെ ഫലപ്രദമായി മനസ്സിലാക്കിഎടുക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്താം.
രാവിലെ 10 മണിക്ക് രജിസ്ട്രേഷനോട്കൂകൂടി ആരംഭിക്കുന്ന ഈ ഏകദിന ക്ലാസ്സ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും ,ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ഈ ഏകദിന പഠന ക്ലാസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ യുക്മ നഴ്സസ് ഫോറം നാഷണൽ കോ ഓഡിനേറ്ററും യുക്മ നാഷണൽ ജോയിന്റ് സിക്രട്ടറിയുമായ ശ്രീമതി ആൻസി ജോയിയെ ഉടൻ ബന്ധപ്പെടുക.07530417215 ,[email protected].
യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ വച്ചുനടക്കുന്ന യുക്മ നഴ്സസ് ഫോറത്തിന്റെ ഈ ഏകദിന പഠന ക്ലാസ്സിനെ റീജീയൻ സ്വാഗതം ചെയ്യുന്നതായും റീജിയൻറെ എല്ലാവിധ സഹായസഹകരണങ്ങൾ നല്കുന്നതായും,നഴ്സുമാർ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്നും, റീജിയണൽ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് അറിയിച്ചു.