പി പി ചെറിയാൻ
ഡാളസ് :പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു. വളരെ വർഷക്കാലം ഫോക്സ് ന്യൂസിലെ ആംഗർ ആയി പ്രവർത്തിച്ചിരുന്നു.
ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്താണ് ഉമ ജനിച്ചത്. ഉമയുടെ ആറാമത്തെ വയസിൽ തന്റെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറി. ഉമയുടെ അമേരിക്കൻ ജീവിതം തുടങ്ങിയത് ടെക്സസ്സിലെ സാൻ അന്റോണിയായിൽ ആയിരുന്നു. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിട്ടുണ്ട്. ജേർണലിസത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1996 മുതൽ ഫോക്സ് ന്യൂസിന്റെ ഒറിജിനൽ ഹോസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ബ്ലുംബേർഗ് ന്യൂസ് വേണ്ടി റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളെ അവർ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്.
ഉമ പെമ്മരാജുവിൻറെ മരണം വലിയ നഷ്ടം ആണെന്ന് ഫോക്സ് ന്യൂസ് സി. ഇ. ഒ. സൂസൻ സ്കോട്ട് അനുസ്മരണ കുറിപ്പിൽ പ്രസ്താവിച്ചു. ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് സെക്രട്ടറി സാം മാത്യു ,ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലിജോർജ്ജ് ,സണ്ണി മാളിയേക്കൽ എന്നിവരും അനുശോചനം അറിയിച്ചു ..