സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ നടുക്കിയ അധോലോക നായകന്റെ തലയ്ക്കു വിലയിട്ട് ശത്രുക്കളുടെ പ്രഖ്യാപനം. ഏതു നിമിഷവും ഡബ്ലിനിൽ ആക്രമണം നടക്കുമെന്ന സൂചനകളാണ് ഗാർഡാ സംഘം നൽകുന്നത്.
രാജ്യത്തെ കള്ളക്കടത്തിനെയും മയക്കുമരുന്നു വ്യാപാരത്തെയും നിയന്ത്രിക്കുന്ന അധോലോക സംഘത്തലവൻ ജെറി ദ മാങ്കിനെതിരെയാണ് ഇപ്പോൾ എതിരാളികൾ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ജെറി ദ മോങ്ക് ഹച്ചിന്റെ തലക്ക് ശത്രുക്കളിട്ട വില ഒരു മില്ല്യൺ യൂറോ. ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയതായി വെളിപ്പെടുത്തൽ.മൂന്ന് പേരുള്ള സംഘമാണ് ഇപ്പോൾ ജെറിയ്ക്ക് സുരക്ഷയൊരുക്കുന്നത്. ജെറിയെ വക വരുത്താൻ ഏതു വിധേനെയും ശത്രുക്കൾ കാത്തിരിക്കുന്നുവെന്നതിനാൽ അദ്ദേഹം ഭയമുള്ളവനാണ്. അതുകൊണ്ടാണ് കൂടുതൽ ബോഡിഗാർഡുകളെ നിയമിച്ചതെന്ന് ജെറിയുമായി അടുത്ത ബന്ധം പുലർത്തുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. ജെറിയുടെ കുടുംബത്തിലെ രണ്ടു പേർ കൂടി ജയിൽ വകുപ്പിന്റെ സുരക്ഷ തേടിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഹച്ച് കുടുംബത്തിലെ ആരെയും കൊലപ്പെടുത്തക്ക വിധം ജെറിയോടുള്ള ശത്രുത വളർന്നുവെന്ന് ഇവർ ഭയക്കുന്നു. ഇതിനിടെ ജെറിയുടെ സഹോദരി പുത്രൻ നഥാൻ കോക്‌ലി ഗാർഡയ്ക്ക് കീഴടങ്ങി.ഇയാൾക്കെതിരെ ക്രിമിനൽ ഡമേജ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. റീജൻസി ഹോട്ടലിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ക്രിസ്റ്റഫർ കിനഹാന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘവുമായി നേരിട്ട് പൊരുതുമെന്ന് ജെറിയുടെ സംഘാംഗങ്ങൾ പറഞ്ഞിരുന്നു ഇതേ തുടർന്ന് രണ്ടു മാഫിയ സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടാക്കാതെ ക്രമ സമാധനം നിയന്ത്രിക്കാൻ മാത്രം ഇരുനൂറോളം ഗാർഡ സേനാംഗങ്ങളെയാണ് ഡബ്ലിനിൽ നിലനിർത്തിയിരുന്നത്.ഇതിനിടെ ഏതിർ കക്ഷികളുമായി സന്ധിയ്‌ക്കൊരുങ്ങിയെങ്കിലും ഫലം കണ്ടില്ല.