തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് എന്‍ഡാകെനിയുടെ പ്രസ്താവനയ്ക്കു സാധ്യത: തൊഴിലില്ലായ്മ കുറയ്ക്കുമെന്നു അവകാശവാദം

ഡബ്ലിന്‍:  തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ താഴെയാക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പ്രഖ്യാപനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ താഴെ എത്തിക്കുന്നത് കൂടാതെ ഖജനാവ് സര്‍പ്ലസില്‍ എത്തിക്കുന്നതും പ്രഖ്യാപിച്ചേക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഫിനഗേലിന്‍റെ സാമ്പത്തിക പദ്ധതിയും വെളിപ്പെടുത്തിയേക്കും. ബിസ്നസ് ഗ്രൂപ്പായ ഐബിഇസിയുമായി കെന്നി രാത്രി സംസാരിക്കുന്നുണ്ട്.

ഇതിന‍്റെ വിശദാംശങ്ങള്‍ പുറത്ത് വരുന്നതോടെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളും എന്തായിരിക്കും ക്യാംപെയിനില്‍ സ്വീകരിക്കേണ്ട വിഷയങ്ങളെന്ന് തീരുമാനിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ഫിന ഗേലിന്‍റെ നീക്കമെന്നാണ് കരുതുന്നത്.  മാന്ദ്യകാലത്ത് സംഭവിച്ച തൊഴില്‍ നഷ്ടം നികത്താന്‍ അധിക നടപടികള്‍ തുടര്‍ന്ന് തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ താഴെയെത്തിക്കുക. വേതനം കൂട്ടുക. ഇതിനായി നികുതി ഭാരം കുറച്ച് നല്‍കുകയും കൂടുതല്‍ ചെലവ് കുറഞ്ഞതായ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കുകയും ചെയ്യുക. കൂടാതെ ഉയര്‍ന്ന നിരക്കിലുള്ള  കുറഞ്ഞ വേതന പരിധി നിശ്ചയിക്കുക. പൊതു ചെലവഴിക്കല്‍ പ്രോത്സാഹിപ്പിക്കുക വഴി സര്‍പ്ലസിലെത്തുക. കഴിഞ്ഞ കാലത്തെ തെറ്റായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന‍് സൂക്ഷിക്കുക തുടങ്ങിയ ആകും കെന്നിയുടെ മനസില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്ത് വര്‍ഷത്തെ സാമ്പത്തിക ബുദ്ധിമുട്ടിന് ശേഷം കൂടുതല്‍ സുസ്ഥിരമായ  സമൃദ്ധിയുടെ കാലം വരികയാണെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞേക്കും. തിരിച്ച് വരവ് പൂര്‍ണമല്ല. വീണ്ടും മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതയും ഭയമായി അവശേഷിക്കുന്നുണ്ട്. ഐറിഷ് കുടുംബങ്ങള്‍ക്ക് ഒരു അടിത്തറയാണ് ആവശ്യമെന്നും തങ്ങളുടെ പദ്ധതി അടിത്തറ നല്‍കാനാണെന്നും അവകാശപ്പെടാനും സാധ്യതയുണ്ട്.  ഇതിനിടെ റേറ്റിങ് ഏജന്‍സിയായ മൂഡി സര്‍ക്കാരിനോട് കടം കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്.

ബഡ്ജറ്റില്‍ നികുതി ഇളവും മറ്റ് ജനപ്രിയമാകുന്നതും പിന്നീടാകാമെന്നും സൂചിപ്പിക്കുന്നു. ബഡ്ജറ്റ് വിപുലീകരിക്കേണ്ട സാഹചര്യം അയര്‍ലന്‍ഡിലെല്ലെന്നും വ്യക്തമാക്കുന്നുണ്ട് ഏജന്‍സിയില്‍ നിന്നുള്ളവര്‍.  രാജ്യത്തിന്‍റെ റേറ്റിങ് കൂട്ടാനും വിസമ്മതിച്ചിരുന്നു ഇവര്‍. ഫിസിക്കല്‍ കൗണ്‍സില്‍ പറയുന്നത് സാമ്പത്തിക രംഗത്തെ ഉണര്‍വ് സര്‍ക്കാരിന് ധനകമ്മി മൂന്ന് ശതമാനത്തില്‍ താഴെ ആക്കാന്‍ സഹായിക്കുമെന്നാണ്.

Top