
ഡബ്ലിന്‍: രാജ്യത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ അവരുടെ ഭാഷയും കണക്കും അടക്കമുള്ള കാര്യങ്ങളിലെ പ്രകടനം വളരെ മോശമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ ഡെവലപ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അഞ്ചില്‍ ഒരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു ബേസിക് ലിറ്ററസി ടാസ്‌കോ, ന്യൂമറസി ടാസ്‌കുകളോ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വളരെ ലഘുവായി കൈകാര്യം ചെയ്യേണ്ട ടാസ്‌കുകള്‍ പോലും കൈകാര്യം ചെയ്യാന്‍ പല സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും സാധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്. ഐറിഷ് ടീനേജ് പ്രായത്തിലുള്ള യുവാക്കളില്‍ പലരും ബേസിക് മാത്സും ലാഗ്വേജും മനസിലാക്കുന്നതില്‍ പോലും പരാജയപ്പെടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
16 മുതല്‍ പത്തൊന്‍പതു വയസുവരെ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ് ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠനങ്ങളുടെ കുറവ് അനുഭവപ്പെടുന്നത്. യൂറോപ്പിലെ ആകെയുള്ള 23 രാജ്യങ്ങളില്‍ ലിറ്ററസിയുടെ കാര്യത്തില്‍ 18-ാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. ന്യൂമറസിയുടെ കാര്യത്തില്‍ 23 ല്‍ 21 -ാം സ്ഥാനം മാത്രമാണ് അയര്‍ലന്‍ഡിനുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫിന്‍ലന്‍ഡ്, ജപ്പാന്‍, കൊറിയ, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലേതില്‍ നിന്നും ഏറ്റവും മോശം സാഹചര്യമാണ് അര്‍ലന്‍ഡിലെ വിദ്യാഭ്യാസ മേഖലയ്ക്കുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നത്.