പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കൻ സാമ്പത്തിക അടിത്തറ തകരുമെന്നുള്ള പ്രവചനങ്ങൾ കാറ്റിൽ പറത്തി ഡോളർ ശക്തിപ്രാപിക്കുന്നതായി പുറത്തിറക്കിയ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പതിമൂന്നു വർഷത്തിനിടെ ആദ്യമായാണ് ഡോളർ വില ഇത്രയും ഉയരുന്നതെന്നു ന്യൂയോർക്ക് ഒനീൽ സെക്യൂരിറ്റി ഡയറക്ടർ കെൻ പോൾക്കറി പറഞ്ഞു. നിയുക്ത പ്രസിഡന്റ് ട്രമ്പിന്റെ സാമ്പത്തിക നയ പരിപാടികൾ ശരിയാക്കുന്നതെന്നു തെളിയിക്കുന്നതിന്റെ സൂചനയാണ് ഡോളർ ശക്തിപ്പെടുത്തുന്നതിനു ഇടയാക്കിയതെന്നും കെൻ അഭിപ്രായപ്പെട്ടു.
ഡോളർ ശക്തിപ്പെടുത്തുന്നതിനു ഇടയാക്കിയെന്നും കെൻ അഭിപ്രായപ്പെട്ടു. ഡോളർ ശക്തിപ്പെടുത്തുന്നതു അമേരിക്കൻ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഡോളറുമായുള്ള യൂറോയുടെ വിനിമയ നിരക്ക് മൂന്നു ശതമാനം കുറഞ്ഞു. 1.0593 ൽ എത്തിയതു ഡോളർ വാങ്ങിക്കൂട്ടുന്നതിനു പ്രേരിപ്പിച്ചിട്ടുണ്ടന്നും ഷിക്കാഗോ ബ്രോക്കേജ് ഫോറിൻ എക്‌സ്‌ചേഞ്ച് വിഭാഗം തലവൻ റിച്ചാർഡ് സലോങ്ങും പറയുന്നു.
ഇന്ത്യൻ രൂപയുമായി ഡോളർ വിനിമയ നിരക്കിലും കാര്യമായ വിനിമയ നിരക്ക് ഉണ്ടായിട്ടുണ്ട്. ഈ ആഴ്ചയിൽ ആദ്യം ഒരു ഡോളറിനു 66 രൂപയായിരുന്നത് വാരാന്ത്യമായതോടെ 68 നു മുകളിൽ എത്തിയതു വിദേശ മലയാളികൾ കൂടുതൽ ഡോളറുകൾ നാട്ടിലേയ്ക്കു അയക്കുന്നതിനു സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഡോളർ ശക്തിപ്പെട്ടതോടെ സ്വർണവിലയിൽ കുറവും അനുഭവപ്പെടുന്നു. ഏഴു ശതമാനമാണ് സ്വർണവിലയിൽ ഇതോടെ കുറവുണ്ടായിരിക്കുന്നത്.
ഇന്ത്യൻ കറൻസിയുടെ അസ്ഥിരത ഡോളർ വില ഇനിയും വർധിക്കുന്നതിനു സാധ്യത സൃഷ്ടിച്ചിരിക്കുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.