അമേരിക്കയിലെ ഒട്ടു മിക്ക സ്റ്റേറ്റ്കളിലും ഒന്നില്‍ കൂടുതല്‍ മലയാളീ അസോസിയേഷന്‍സ് ഉണ്ട്. ‘O’ വട്ടമുള്ള ന്യൂജേര്‍സിയിലാണെങ്കില്‍ അസോസിയേഷനുകളുടെ ഒരു പെരുമഴ!!
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഈ സംഘടനകള്‍ക്ക് കഴിയുന്നുണ്ടോ? സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? ഉണ്ണാന്‍ കൊടുത്താല്‍ അമ്മാവന്‍, അല്ലാത്തപ്പോള്‍ കമ്മാവന്‍;
സമൂഹത്തിന്റെ യാതൊരു പിന്തുണയും ഇല്ലാത്തവരും അടിക്കടി അഭിപ്രായം മാറ്റുന്നവരും അസോസിയേഷനുകളുടെ തലപ്പത്ത് വരുന്നത് അഭികാമ്യമോ? സംഘടനകളില്‍ എന്തുകൊണ്ട് election പകരം selection നടക്കുന്നു?
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ശ്രീ അനില്‍ പുത്തന്‍ചിറ മൊടറേറ്റ് ചെയ്യുന്ന ഈ ആഴ്ചയിലെ നമസ്‌കാരം അമേരിക്കയില്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ട്രഷറര്‍ അലക്‌സ് മാത്യു, മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ട്രഷറര്‍ സുജ ജോസ്, വേള്‍ഡ് മലയാളീ കൌണ്‌സിലിന്റെ പ്രസിഡന്റ് ടി വി ജോണ് തുടങ്ങിയവര്‍ തുറന്ന് സംവാദിക്കുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്ക് നിങ്ങളുടെ സ്വന്തം പ്രവാസി ചാനലില്‍