പി.പി ചെറിയാൻ
വാഷിങ്ടൺ: യുഎസ് ഹൗസ് മൈനോരിറ്റി നേതാവായി നാൻസി പൊളോസിയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 30 നു നടന്ന തിരഞ്ഞെടുപ്പിൽ ഓഹോയോയിൽ നിന്നുള്ള പ്രതിനിധി ടീം യെന്നെയാണ് നാൻസി 134 – 63 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയത്.
പൊതു തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിയാണെന്നു ആരോപണം ഉയർന്നങ്കിലും 76 വയസുള്ള നാൻസിയെ തന്നെയാണ് പാർട്ടിയെ നയിക്കാൻ തിരഞ്ഞെടുത്തത്. പതിനഞ്ചു വർഷം മുൻപു യുഎസ് ഹൗസ് സ്പീക്കറായി നാൻസി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതിയും ഇവർക്കു ലഭിച്ചിരുന്നു.
ടിം യെന്നിനു ലഭിച്ച 63 വോട്ടുകൾ ഡമോക്രാറ്റിക് പാർട്ടിയിൽ ശക്തമായ ചേരിതിരിവുണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നത്. ജയിക്കുമെന്നു പ്രതീക്ഷയിൽ മത്സര രംഗത്തെത്തിയ റയാൻ പരാജയപ്പെട്ടതിൽ കടുത്ത നിരാശനാണ്.
അടുത്ത രണ്ടു വർഷത്തേയ്ക്കു കൂടി നാൻസി പാർട്ടിയെ നയിക്കുമെന്നാണ് ഭൂരിപക്ഷം ഡമോക്രാറ്റിക് പാർട്ടി പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ട്രമ്പിനെ നേരിടുന്നതിനു പരിചയ സമ്പന്നയായ നാൻസിക്കു കഴിയുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.