സ്വന്തം ലേഖകൻ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു ക്യാബിനറ്റ് രൂപീകരിക്കുവാൻ അവസരം ലഭിച്ചാൽ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നു ഹില്ലരി ക്ലിന്റൻ വ്യക്തമാക്കി.
ഏപ്രിൽ 25 തിങ്കളാഴ്ച റെയ്ച്ചൽ മെഡോയുമായി നടത്തിയ അഭിമുഖത്തിലാണ് ഹില്ലരി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കാനഡാ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനു മുൻപു നൽകിയ വാഗ്ദാനം പാലിച്ചതു കാബിനറ്റിൽ 50 ശതമാനം സ്ത്രീകളെ ഉൾപ്പെടുത്തിയാണല്ലോ എന്ന ചോദ്യത്തിനു ഞാൻ രൂപീകരിക്കുന്ന കാബിനറ്റിൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ആകമാന പ്രതിഛായയെ ബാധിക്കും എന്നാണ് ഹില്ലരി പ്രതികരിച്ചത്.
ഒബാമയുടെ കാബിനറ്റിൽ സ്ത്രീ പ്രാതിനിധ്യം മുപ്പതുശതമാനമായിരുന്നുവെന്നും കിന്റൻ ഓർമ്മപ്പെടുത്തി. വൈറ്റ് ഹൗസ് സ്റ്റാഫിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുമെന്നും ഹില്ലരി ഉറപ്പു നൽകി. ഹില്ലരിയുടെ വാഗ്ദാനം സ്ത്രീ വോർട്ടർമാരെ കൂടുതൽ സ്വാധീനിക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റിപബ്ലിക്കൻ ഫ്രണ്ട് റണ്ണർ സ്ത്രീകളോടു കർശന നിലപാടു സ്വീകരിച്ച ട്രമ്പിനോടുള്ള സ്ത്രീകളുടെ വിരോധം മുതലെടുക്കുവൻ കൂടിയാണ് ഹില്ലരി ശ്രമിക്കുന്നതെന്നും ഇവർ അഭിപ്രായപ്പെട്ടു.
ഇന്ന് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ചിലും ട്രമ്പ് വൻ വിജയം കരസ്ഥമാക്കിയപ്പോൾ ഹില്ലരി നാലു സംസ്ഥാനങ്ങളിലാണ് വിജയിച്ചത്. രാഷ്ട്രീയ പ്രതിരോധികളെപോലും അമ്പരപ്പിച്ചു ട്രമ്പ് നേടിയ വിജയം റിപബ്ലിക്കൻ നേതൃത്വത്തെ ആങ്കലാപ്പിലാക്കിയിരിക്കുകയാണ്. ട്രമ്പിന്റെ ജന പിൻതുണ വർധിച്ചു വരുന്നു എന്നത് റിപബ്ലിക്കൻ സ്ഥാനാർഥിത്വം നിഷേധിക്കാനാവാത്ത യാഥാർഥ്യമായി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.