യുഎസ് സെനറ്റിലേയ്ക്കു മത്സരിക്കുന്ന ഇന്ത്യൻ വംശജ അറ്റോർണി ജനറൽ കമല ഹാരിസിനു പാർട്ടിയുടെ പിൻതുണ

സ്വന്തം ലേഖകൻ

കാലിഫോർണിയ: യുഎസ് സെനറ്റിലേയ്ക്കു മത്സരിക്കുന്ന ഇന്ത്യൻ വംശജയും അറ്റോർണി ജനറലുമായ കമല ഹാരിസിനു കാലിഫോർണിയ ഡമോക്രാറ്റിക് പാർട്ടിയുടെ പിൻതുണ ലഭിച്ചു.
ശനിയാഴ്ച നടന്ന ഡമോക്രാറ്റിക് പാർട്ടിയുടെ കൺവൻഷനിലാണ് ഔദ്യോഗികമായി കമല ഹാരിസിനെ എൻഡോഴ്‌സ് ചെയ്തത്. ഡമോക്രാറ്റിക് പാർട്ടിയുടെ അംഗീകാരത്തിനാവശ്യമായ 78.19 ശതമാനം വോട്ടുകൾ കമല നേടി. പ്രധാന എതിരാളി ലെറീറ്റ സാഞ്ചസിനു 19.3 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സെനറ്റർ ബാർബറ ബോക്‌സർ ഒഴിയുന്ന സ്ഥാനത്തേയ്ക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്.
ജൂൺ ഏഴിനു നടക്കുന്ന പ്രൈമറയിൽ ഹാരിസ് പാർട്ടിയുടെ സാമ്പത്തിക സഹായം കൂടി ലഭിക്കും. കാലിഫോർണിയയിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും, പ്രാവർത്തികമാക്കുന്നതിനും കമല ഹാരിസ് വഹിച്ച പങ്ക് നിസ്തുലമാണെന്നു അസംബ്ലി സ്പീക്കർ ടോണി ആറ്റ്കിൻസു അഭിപ്രായപ്പെട്ടു. കാലിഫോർണിയയുടെ മുപ്പത്തിരണ്ടാമത് അറ്റോർണി ജനറലായി തുടരുന്ന കമല 2011 ലാണ് സ്ഥാനമേറ്റത്. കാലിഫോർണിയയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ അറ്റോർണി ജനറലാണ് കമല ഹാരിസ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top