സ്വന്തം ലേഖകൻ
വാഷിങ്ടൺ ഡിസി: യുഎസ് സുപ്രീം കോടതി ജഡ്ജിയായി മെറിക് ഗാർലന്റിനെ പ്രസിഡന്റ് ഒബാമ നോമിനേറ്റ് ചെയ്തു. അവസാന നിമിഷം വരെ ഉദ്യോഗം നിലനിർത്തിയ സുപ്രീം കോടതി ജഡ്ജി നിമയത്തിൽ മൂന്നംഗപാനലിൽ ഉണ്ടായിരുന്ന ഇന്ത്യൻ വംശജനും ഡിസി സർക്യൂട്ട് യുഎസ് കോർട്ട് അപ്പീൽ ജഡ്ജിയുമായ ശ്രീനിവാസൻ പുറത്തായി.
മാർച്ച് 16 ബുധനാഴ്ച മെറിൻ ഗാർലന്റിനെ നോമിനേറ്റ് ചെയ്തു നിമിഷങ്ങൾക്കകം റിപബ്ലിക്കൻ പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്കു മാത്രമാണ് പുതിയ ജഡ്ജിയെ നോമിനേറ്റ് ചെയ്യാൻ അധികാരമുള്ളതെന്നു സെനറ്റ് മെജോറിറ്റി ലീഡർ മിച്ച് മെക്കോന്നൽ ജുഡിഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക ഗ്രാസിലി എന്നിവർ അഭിപ്രായപ്പെട്ടു.
ഒബാമയുടെ നാമനിർദേശം നിർഭാഗ്യകരമായി എന്നാണ് വുമൺസ് നാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് ടെറി ഒനീൽ പ്രതികരിച്ചത്. ഒബാമയുടെ സുപ്രീം കോടതി ജഡ്ജി നിമയനം നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വാഗ്വാദനങ്ങൾക്കു വഴിവയ്ക്കും.