ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിക്കണം’

വാഷിങ്ടൺ: ഇന്ത്യ, ചൈന ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കരുതെന്ന് അമെരിക്കൻ സെനറ്റ് അംഗം ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അനധികൃതമായി അമെരിക്കയിൽ താമസിക്കുന്നവരെ തിരിച്ചുവിളിക്കാൻ ഈ രാജ്യങ്ങൾ തയ്യാറാകാത്തതിനാലാണ് ഇവിടെ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നത് നിർത്തണമെന്ന് സെനറ്റ് അംഗം ആവശ്യപ്പെടുന്നത്.

കൊലപാതകം വരെ നടത്തിയ ക്രിമിനലുകളെ അവരുടെ രാജ്യങ്ങൾ ഏറ്റെടുക്കാത്തതിനെ തുടർന്ന് അമെരിക്കയ്ക്ക് ജയിലിൽ നിന്നും മോചിപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് അമെരിക്കയിലെ ക്രമസമാധാന നിലയ്ക്ക് ഭീഷണി ഉയർത്തുന്നതായും ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജെ ജോൺസണിനയച്ച കത്തിൽ അമെരിക്കൻ സെനറ്റ് അംഗം ഗ്രാസ്‌ലെ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇമിഗ്രന്‍റ്, നോൺ ഇമിഗ്രന്‍റ് വിസകൾ അനുവദിക്കുന്നത് നിർത്തണമെന്നാണ് സെനറ്റ് അംഗത്തിന്‍റെ ആവശ്യം. 2015ൽ മാത്രം 2166 വിദേശികളെയാണ് മോചിപ്പിക്കേണ്ടി വന്നതെന്ന് ഗ്രാസ്ലെ പറയുന്നു. രണ്ട് വർഷത്തിനിടയിൽ ജയിലിൽ നിന്നും മോചിപ്പിച്ചവരുടെ എണ്ണം 6100 ആണെന്നും അദ്ധേഹം

Top