ഈസ്റ്റ് ആംഗ്ളീയ റീജിയണ്‍ കലാമേളയ്ക്ക് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. പാദങ്ങളില്‍ ചിലങ്കകള്‍ അണിഞ്ഞ മത്സരാര്‍ത്ഥികള്‍ സ്റ്റേജില്‍ വിസ്മയം തീര്‍ക്കാനായി തയ്യാറെടുക്കുന്നതിലൂടെ യുക്മ സ്നേഹികളൂടെ ആവേശം വാനോളം ഉയര്‍ന്നൂ. ഒക്ടോബര്‍ 15ാം തീയതി ശനിയാഴ്ച ബാസില്‍ടണിലെ ജെയിംസ് ഹോണ്‍സ്ബി സ്കുളിലാണ് ഈസ്റ്റ് ആംഗ്ളീയ മലയാളികളുടെ കലാ മാമാങ്കത്തിന് തിരശ്ശീല ഉയരുന്നത്. ബാസില്‍ടണ്‍ മലയാളി അസോസിയേഷന്‍ ആഥിതേയത്വം വഹിക്കുന്ന കലാമേളയുടെ പ്രാഥമിക ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി റീജിയണല്‍ കമ്മറ്റി യോഗം ചേര്‍ന്നൂ. ഒക്ടോബര്‍ ഒന്നാം തീയതി റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ മുഖ്യാഥിതിയായിരുന്നൂ.
കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബും റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനൂം കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കമ്മറ്റിയില്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കലാമേളയുടെ നടത്തിപ്പിന് പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ചു. മത്സര ക്രമങ്ങളുടെ വിവരങ്ങള്‍ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ കമ്മറ്റിയില്‍ അവതരിപ്പിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷാ ഫോമുകളും നിബന്ധനകളും റീജിയണിന്റെ കീഴിലുള്ള എല്ലാ സോസിയേഷനൂകള്‍ക്കൂം അയച്ചു നല്കിയിട്ടുണ്ട്. ഒക്ടോബര്‍ പത്താം തീയതിയാണ് പേരു വിവരങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി. ഇതിന് ശേഷം പേരുകള്‍ നല്‍കുന്ന മത്സരാര്‍ത്ഥികള്‍ക്ക് മത്സരിക്കുവാനൂള്ള അവസരം നഷ്ടമായേക്കാമെന്ന് സെക്രട്ടറി അറിയിച്ചു. അതുകൊണ്ടുതന്നെ എല്ലാ മത്സരാര്‍ത്ഥികളൂം അവസാന തീയതിയ്ക്ക് മുന്‍പായി പേര് റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പതിനഞ്ചാം തീയതി രാവിലെ 8 മണിമുതല്‍ റെജിസ്ട്രേഷന്‍ ആരംഭിക്കും, എട്ടര മണിയോടു കൂടി കൗണ്ടറുകളില്‍ നിന്ന് ചെസ്റ്റ് നമ്പറുകള്‍ ലഭിച്ച് തുടങ്ങും. തുടര്‍ന്ന് ഒന്‍പതുമണിയോടു കൂടി സ്റ്റേജില്‍ മത്സരങ്ങള്‍ ആരംഭിക്കൂവാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം ഗ്രൂപ്പ് ഇനങ്ങളായ തിരുവാതിര മാര്‍ഗ്ഗം കളി തുടങ്ങിയ കലാ രൂപങ്ങളുടെ മത്സരങ്ങളായിരിക്കൂം നടക്കുക. മത്സരാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കാരണം രാവിലെ ഒന്‍പതു മണിയ്ക്കു തന്നെ മൂന്നൂ സ്റ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിക്കൂം. അതുകൊണ്ടുതന്നെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ മത്സാര്‍ത്ഥികളൂം രാവിലെ എട്ടുമണിയോടു കൂടി റെജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കേണ്ടതാണ്. വിശാലമായ കാര്‍ പാര്‍ക്കിങ്ങും മത്സരാര്‍ത്ഥികള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാവശ്യമായ മുറികളും സംഘാടകര്‍ ഒരുക്കുന്നൂണ്ട്.
കലാമേളയുടെ ആസ്വാദനത്തിനൊപ്പം ചെംസ്ഫോര്‍ഡ് ലൈവ് ദോശ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഹാളില്‍ ലഭ്യമാണ്. യുകെയിലെ പ്രവാസി ചാനലായ ഹര്‍ഷോം ടീവി കലാമത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. കലാമേളയുടെ പൂര്‍ണ്ണ വിജയത്തിനായി റീജിയണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷന്റെയും സഹകരണം പ്രതീക്ഷിക്കൂന്നതായി റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനൂം അറിയിച്ചു. കലാമേളയുമായി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
രെഞ്ജിത്ത് കുമാര്‍ : 07796 886 931
കുഞ്ഞുമോന്‍ ജോബ്: 07828 976113
ഓസ്റ്റിന്‍ അഗസ്റ്റില്‍: 07889 869 216