യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ 06-01-2017 ന്

യുക്മയുടെ നിലവിലുള്ള ദേശീയ – റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി 2017 ജനുവരിയില്‍ അവസാനിക്കുകയാണ്. ആയതിനാല്‍ യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനാല്‍ പുറപ്പെടുപ്പിക്കുന്നു. അതനുസരിച്ചു താഴെപ്പറയുന്ന തീയതികളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.

 

•തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
•യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 23th December 2016 ന് വൈകുന്നേരം 5 മണി അവസാനിക്കും.
•യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 24 th December 2016
•തിരുത്തലുകൾക്കുള്ള അവസാന തീയതി : 26th December 2016 ന് വൈകുന്നേരം 5 മണി അവസാനിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

•അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 27th December 2016
•റീജിയൻ പൊതുയോഗവും തെരഞ്ഞെടുപ്പും : 06th January 2017
•ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍

ദേശീയ ഭാരവാഹികള്‍:- പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷ-വനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷ-വനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റീജിയണല്‍ ഭാരവാഹികള്‍:- പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച ഈഡ് കര്ദ് കാണിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ 06-01-2017 ന് നടക്കുന്നതാണ്.മൂന്ന് യുക്മ പ്രതിനിധികളെ അംഗ അസോസിയേഷനില്‍ നിന്നും സ്വീകരിക്കുന്ന അവസാന തിയതി 23-12-16 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.23-12-16 ന് പ്രസിദ്ധികരിക്കുന്ന അന്തിമപട്ടികയിലെ പിശകുകള്‍(പേരിലോ അസോസിയേഷന്‍ പേരിലോവരുന്ന തെറ്റുകള്‍)26-12-16 ന് വൈകുന്നേരം 5 മണി വരെ തിരുത്താനുള്ള അവസരവുമുണ്ട് തുടര്‍ന്ന് പ്രസിദ്ധികരിക്കുന്ന വോട്ടര്‍ പട്ടിക അന്തിമമായിരിക്കും.യുക്മ പ്രതിനിധികളുടെ പേരുകള്‍  presidentukmanorthwest@gmail.com ലോ secretaryukmanorthwest@gmail.com ലോ അയച്ചു നല്‍കേണ്ടതാണ്.എല്ലാവരും സഹകരിച്ചു ഈ ജനകീയ പ്രക്രിയ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സിജു ജോസഫ്
പ്രസിഡണ്ട്
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍

Top