വൈറസിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; എല്ലാവരും കുത്തിവയ്‌പ്പെടുക്കണമെന്നു നിർദേശം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇൻഫഌവെൻസാ വൈറസിനെതിരെ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നു ആരോഗ്യമന്ത്രി. ഫഌ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് സ്വയം സ്വീകരിച്ച ശേഷമായിരുന്നു ഇന്നലെ മന്ത്രി സിമോൺ ഹാരിസിന്റെ പ്രതികരണം. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവരും, അസുഖം പിടിപെടാൻ സാധ്യതയുള്ളവരും ഇൻഫഌവൻസാ ഫഌവിനെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പു നൽകി.
തണുപ്പുകാലം ആരംഭിക്കും മുൻപു തന്നെ എല്ലാവരും വാക്‌സിൽ എടുത്തിരിക്കണം. തണുപ്പുകാലത്തുണ്ടാകുന്ന ഇൻഫഌവൻസാ ഫഌ മൂലം ആയിരക്കണക്കിനു ആളുകളാണ് പ്രതിവർഷം രാജ്യത്ത് മരിക്കുന്നത്. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർ, ഡോക്ടർമാർ, നഴ്‌സുമാർ, 65 വയസിനു മേൽപ്രായമുള്ളവർ പാരമ്പര്യമായി രോഗമുള്ളവർ, ഗർഭിണികൾ എന്നിവർ തീർച്ചയായും വാക്‌സിൽ എടുക്കണമെന്നും മന്ത്രി മുന്നറിയിപ്പു നൽകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top