സ്വന്തം ലേഖകൻ
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് അടുത്ത അമേരിക്കൻ പ്രസിഡന്റായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുമെന്നു മാസ്റ്റർ കാർഡ് സിഇഒയും ഇന്ത്യൻ വംശജനുമായി അജയ് ബാംഗ അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രതലവൻമാരായും കമ്പനികളുടെ തലപ്പത്തും വനിതകൾ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്നു അജയ് ബംഗ അഭിപ്രായപ്പെട്ടു. ലോകരാഷ്ട്ര തലവൻമാരായും കമ്പനികളുടെ തലപ്പത്തും വനിതകൾ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്നും അജയ് ചൂണ്ടാക്കാട്ടി. ന്യൂയോർക്കിൽ ഏഴിനു നടന്ന ഏഴാമത് ലോക വനിതാ സമ്മേളനത്തിൽ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും മത്സരരംഗത്തുള്ള ഏക വനിതയുമായ ഹില്ലറി ക്ലിന്റനു പിൻതുണ പ്രഖ്യാപിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അജയ്.
പുരുഷമേധാവിത്വം നിലനിൽക്കുന്ന ഇന്നത്തെ സമൂഹ വ്യവസ്ഥിതിയിൽ കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരേണ്ടുന്നതിന്റെ പ്രധാന്യം വർധിച്ചു വരികയാണെന്നും പെപ്‌സികോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഇന്ദ്ര നൂയിലിനെപ്പോലെയുള്ള വനിതകളെ ചൂണ്ടിക്കാട്ടി അജയ് സമർത്ഥിച്ചു. മാസ്‌റ്റേഴ്‌സ് കാർഡ് ബോർഡിൽ ഇരുപത്തിയഞ്ചു ശതമാനം സ്ത്രീകൾക്കാണ് സംവരണം ചെയ്തിരിക്കുന്നതു കമ്പനിയുടെ വിജയത്തിൽ ഇവരുടെ പങ്ക് ശ്ലാഘനീയമാണെന്നും അജയ് പറഞ്ഞു.
അജയ് ബംഗ്ലയെ നാഷണൽ സൈബർ സെക്യൂരിറ്റി കമ്മിഷനംഗമായി നിയമിച്ചുള്ള ഉത്തരവും ഇതിനിടെ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ബറാക് ഒബാമയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഏപ്രിൽ 14 നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അജയിന്റെ നിയമനം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. ഡിജിറ്റൽ ലോകത്ത് സൈബർ സെക്യൂരിറ്റിയുടെ പ്രാധാന്യം അംഗീകരിച്ചു കൊണ്ടാണ് ഇതിനു ഏറ്റവും അനുയോജ്യനായ അജയിനെ തന്നെ നിയമിച്ചതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.