വര്‍ണ്ണം – 2016 ലോഗോ പ്രകാശനം

നവോദയ സാംസ്കാരികവേദി ഈസ്റ്റെന്‍ പ്രോവിന്‍സ് പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് ദമ്മാം ടൌണ്‍ നവോദയ ഖലീജ് മേഖല ഏപ്രില്‍ 1-ന് സംഘടിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടിയായ വര്‍ണ്ണം-2016 ന്‍റെ ലോഗോ പ്രകാശനം നവോദയ കേന്ദ്ര സാമൂഹ്യക്ഷേമം ചെയര്‍മാന്‍ സ. ഇ.എം. കബീര്‍ നിര്‍വഹിച്ചു.

ബഹറിനിലെ കലാസന്ധ്യകളിലെ നിറസാനിധ്യമായ ശ്രീ ചാര്‍ളിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സംഗീത വിരുന്നില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഗായികാ ഗായകന്മാര്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും, ശാസ്ത്രീയ നൃത്തനൃത്യങ്ങളും, ആനുകാലിക  ഹാസ്യപരിപാടികളും, നാടന്‍ കലാരൂപങ്ങളും, നാടന്‍ പാട്ടുകളും, സ്കിറ്റുകളും, സംഗീതശില്പവും വര്‍ണ്ണം-2016 ല്‍ അണിനിരക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിപാടിയുടെ വിജയത്തിനായി ചന്ദ്രന്‍ വാണിയമ്പലം കണ്‍വീനറായും, സുലൈമാന്‍ തിരൂര്‍ ചെയര്‍മാനായും റൈജു പ്രോഗ്രാം കണ്‍വീനറായും കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കിഴക്കന്‍ പ്രവിശ്യിലെ പ്രമുഖ ചിത്രകാരനും, ശില്‍പ്പിയും, കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമായ ഹരി തോപ്പിലാണ് പരിപാടിയുടെ ലോഗോ രൂപപെടുത്തിയത്.റൈജു നിര്‍വഹിച്ച  ലോഗോയുടെ വീഡിയോ ആവിഷ്കാരവും, ആനിമേഷനും ലോഗോ പ്രകാശനത്തിന് ശേഷം പ്രദര്‍ശനം നടത്തി

മേഖല പ്രസിഡന്റ്റ്‌ ഉണ്ണി.കെ.പി. അധ്യക്ഷനായ ചടങ്ങില്‍ മേഖല സെക്രട്ടറി നൌഫല്‍ വെളിയംകോട്‌ പരിപാടികളുടെ വിശദീകരണം നടത്തി. ചടങ്ങില്‍ കേന്ദ്രനേതാക്കളായ സ.സുധീഷ്‌ തൃപ്രയാര്‍, സ.സൈനുദ്ദീന്‍, ഏരിയ പ്രസിഡന്റ്‌ ഉണ്ണി ഏങ്ങണ്ടിയൂര്‍, ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി, കേന്ദ്രകമ്മറ്റി  അംഗങ്ങളായ സേതു ഒറ്റപാലം, വിജയന്‍ ചെറായി, മറ്റ് ഏരിയ മേഖല യുണിറ്റ് നേതാക്കള്‍ പങ്കെടുത്തു. സുലൈമാന്‍ തിരൂര്‍ സ്വാഗതം പറഞ്ഞ യോഗത്തിന് അഡ്വ: സന്തോഷ്‌ നന്ദി രേഖപെടുത്തി.

 

വാര്‍ത്ത സുധീഷ്‌ തൃപ്രയാര്‍

Top