ട്രിനിറ്റി മാർത്തോമാ വിബിഎസ് സമാപിച്ചു

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്ന വെക്കേഷൻ ബൈബിൾ സ്‌കൂൾ സമാപിച്ചു. ജൂലൈ 28 നു വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച വിബിഎസിൽ കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും നിരവധി പരിപാടികൾ കൊണ്ടു അവിസ്മരണീയ അനുഭവങ്ങൾ നൽകിയാണ് ഈ വർഷത്തെ വിബിഎസിനു സമാപനം കുറിയ്ക്കപ്പെട്ടത്.
ജൂലൈ 30 നു ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സമാപന സമ്മേളനം. 249 കുട്ടികൾ രജിസ്റ്റർ ചെയ്ത വിബിഎസിൽ 41 അധ്യാപകരും, 22 വോളണ്ടിയേഴ്‌സിനും ഒപ്പം ഇടവകയിലെ നൂറുകണക്കിനു മുതിർന്നവരും ഒത്തു ചേർന്നപ്പോൾ മൂന്നു ദിവസം ട്രിനിറ്റി മാർത്തോമാ ദേവാലയത്തിന് ഉത്സവപ്രതീതിയായിരുന്നു.
ശ്രുതിമനോഹരമായ പാട്ടുകൾ ക്രാഫ്റ്റുകൾ ബൈബിൾ കഥകൾ, വിനോദ പരിപാടികൾ ആക്ഷൻപാട്ടുകൾ ഇവയൊക്കെയാൽ സന്തോഷഭരിതമായിരുന്നു ബിബിഎസ് അർത്ഥവത്തായ രീതിയിൽ വേദ പുസ്തക പഠന ക്ലാസുകളും ക്രമീകരിച്ചപ്പോൾ കുരുന്നുകളുടെ മനസിൽ അവധിക്കാലത്തെ മധുരതരമായ നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടുള്ള വിബിഎസാണ് സമാപിച്ചത്.
സമാപന ദിവസം വിബിഎസിൽ സംബന്ധിച്ച എല്ലാ കുട്ടികളും അധ്യാപകരും വോളണ്ടിയേഴ്‌സും പങ്കെടുത്ത സമർപ്പണ ശുശ്രൂഷയിൽ തങ്ങൾ വിബിഎശിൽ കൂടി ദർശിച്ച യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി പുനപ്രതിഷ്ഠിച്ചപ്പോൾ ഈ വർഷത്തെ വേദാധ്യയന സ്‌കൂൾ അർത്ഥപൂർണമായി.
മൂന്നു ദിവസവും ദേവാലയത്തിൽ എത്തിച്ചേർന്നു മാതാപിതാക്കളും മുതിർന്നവരും തങ്ങളുടെ ഗൃഹാതുരചിന്തകളെ തൊട്ടുണർത്തി കേരളീയ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കി കൊണ്ടാണ് വിബിഎസിനു തങ്ങളുടെ പിൻതുണ അറിയിച്ചത്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കൊണ്ടു സമ്പന്നമായിരുന്നു വിബിഎസ് ദിനങ്ങൾ. മുതിർന്നവർക്കായി പ്രത്യേക സേഷനുമുണ്ടായിരുന്നു.
ഈ വർഷത്തെ വിബിഎസിന്റെ വിജയകരമായ നടത്തിപ്പിനു റവ.മാത്യുസ് ഫിലിപ്പ് (വികാരി), റവ.ഫിലിപ്പ് ഫിലിപ്പ് (അസി.വികാരി), ഷൈനി ജോർജ് (കോ ഓർഡിനേറ്റർ), അനിൽ വർഗീസ് (സൺഡേ സ്‌കൂൾ സൂപ്രണ്ട്), ഷിബി സഖറിയാ (അസി.സൂപ്രണ്ട്) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top