ന്യൂയോര്‍ക്ക്: ബഫല്ലോ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് ഇക്കണോമിക്ക് ഡെവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ വേണു ഗോവിന്ദരാജുവിനെ നിയമിച്ചു. യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സതീഷ് കെ.ത്രിവതി പ്രൊവൊസ്റ്റ് ചാള്‍സ് സുക്കോസ്‌ക്കി എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്നു നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരും.
അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ വേണു വൈസ് പ്രസിഡന്റായി താല്കാലികമായി ചുമതലവഹിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി വര്‍ഗപൂര്‍ യില്‍ നിന്നും ബിരുദമെടുത്ത വേണു ബലറല്ലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയതും, വിജയവാഡയില്‍ നിന്നും അമേരിക്കരയിലേയ്ക്കു കുടിയേറിയ വേണു 2000 ത്തിലാണ് അമേരിക്കന്‍ പൗരത്വം നേടിയത്.
കംപ്യൂട്ടിങ് മെഷീനറി ഇലക്ട്രിക്കല്‍ ആന്റീ ഇലക്ട്രോണിക്‌സ് പാറ്റേണ്‍ ടെക്‌നീഷ്യന്‍ തുടഹ്ങി നിരവധി അസോസിയേഷനുകളില്‍ നിന്നും അംഗത്വം നേടിയിട്ടുണ്ട്. 21-ാം നൂറ്റാണ്ടില്‍ ഗവേഷണ രംഗത്തു വന്‍ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്ന ബഫല്ലോ യൂണിവേഴ്‌സിറ്റിക്കു വേണു ഗോവിന്ദരാജുവിന്റെ സേവനം കൂടുതല്‍ ഉത്തേജകമായിരിക്കുമെന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സതീഷ് പറഞ്ഞു.
ബഫല്ലോ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനത്തു നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് വേണു ഗോവിന്ദരാജു. യൂണിവേഴ്‌സിറ്റി ബയോമെട്രിക്‌സ് ആന്‍ഡ് സെന്‍വേഴ്‌സ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഡയറക്ടറായും വേണു സേവനം അനുഷ്ടിച്ചിട്ടുണ്ട്.