പി.പി ചെറിയാൻ
വെർമോണ്ട്: വെർമോണ്ട് സംസ്ഥാനത്തെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേയ്ക്കു ഡമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച കേശാ റാമിനു പരാജയം.
ആഗസ്റ്റ് ഒൻപതിനു നടന്ന പ്രൈമറിയിൽ മുപ്പതു വയസുള്ള കേശാ പോൾ ചെയ്ത വോട്ടുകളുടെ 17.42 ശതമാനം (11720) വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
സംസ്ഥാന പ്രതിനിധി സഭയിൽ നാലു തവണ ഈരണ്ടു വർഷം വീതം അംഗമായിരുന്നു കേഷാ. ഇത്തവണ ലെഫ്.ഗവർണർ സ്ഥാനത്തേയ്ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒന്നാം സ്ഥാനത്ത് എത്തിയ ഡേവിഡ് സുക്കർമാൻ 44.5 ശതമാനം (29957) വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്.
22 വയസിൽ കേശാറാം ആദ്യമായി പ്രതിനിധി സഭയിൽ അംഗകമായി. 2015 ഒക്ടോബർ ഒന്നിനാണ് ഇവർ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. ഡമോക്രാറ്റിക് പാർട്ടിയിലെ ഉയർന്നു വരുന്ന നേതാവാണ് ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയത്തിലെ മുഖ്യധാരയിലേയ്ക്കു ഇന്ത്യൻ വംശജർ കടന്നു വരുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്.