പ്രൊഫ: വി ജി തമ്പി യുടെ അന്ത്യ ശയനത്തിനു അമേരിക്ക ഉൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം- പി പി ചെറിയാന്‍

ഡാലസ് :തൃശ്ശൂർ കേരളവർമ്മ കോളേജ് മുൻ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസർ വിജി തമ്പിയുടെ കവിത ആസ്പദമാക്കി  നിർമ്മിച്ച അന്ത്യശയനം  പോയട്രി സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം.

അമേരിക്ക, ആതൻസ് , ഇംഗ്ലണ്ട് ,ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങൾ  സംഘടിപ്പിച്ച  കവിതകളുടെ ചലചിത്രോത്സവത്തിൽ ആണ് ഈ അംഗീകാരം ലഭിച്ചത് .രോഷിണി സ്വപ്നയും എമ്മിൽ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് 11 മിനിറ്റ് ദൈർഘ്യമുള്ള സിനിമ സംവിധാനം ചെയ്തത് ഫാദർ ജെറി ലൂയിസാണ്.  ആൻറണിയാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് മെൽവിൻ ഡേവിസാണ് .അനിഷ്ഠ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .

തൃശ്ശൂർ സാമൂഹ്യ സാംസ്കാരിക സാഹിത്യ വേദികളിൽ നിറസാന്നിധ്യമായ പ്രൊഫസർ തമ്പിയുടെ കവിതകൾ ചെറുകഥകൾ എന്നിവയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .പഴയ മരുഭൂമിയും പുതിയ ആകാശവുമാണ്  ഏറ്റവും അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം .
മലയാളത്തില്‍ തന്നെ അപൂര്‍വ്വമായി ഇറങ്ങാറുളള പോയട്രിസിനിമയുടെ ഭാഗമാവാന്‍ സാധിക്കുക.സുഹൃത്തുക്കളുടെ വെറുമൊരു ചര്‍ച്ചയില്‍ തുടങ്ങിയ ആ ആശയത്തിന് ഇന്ന് അഞ്ച് അന്താരാഷ്ട്ര ചലചിത്രവേദികളില്‍ നിന്ന് അംഗീകാരം ലഭിക്കുക.
അമ്പരപ്പും സന്തോഷവും അഭിമാനവുമുളവാകുന്നതാണെന്നു വി ജി തമ്പി പ്രതികരിച്ചു.

.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top