വിമാന കമ്പനികളെ നിയന്ത്രിക്കാൻ സർക്കാരുകൾ അടിയന്തിരമായി ഇടപെടണം : ഐ സി എഫ്

സ്വന്തം ലേഖകൻ

അബുദാബി : ഗൾഫിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് ഗൾഫിലേക്കും വരുന്ന യാത്രക്കാരിൽ നിന്നും എയർ ടിക്കറ്റിന് ഭീമമായ ചാർജ് ഈടാക്കി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് പ്രവാസി യാത്രക്കാരോട് നീതി പുലർത്തണമെന്ന് അബുദാബി സെൻട്രൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഐ സി എഫ് അഭിപ്രായപ്പെട്ടു.
കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വരുന്ന സർക്കാരുകൾ പ്രവാസികളോട് വിമാനക്കമ്പനികൾ തുടരുന്ന ക്രൂരത അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ഇടപെടാത്തത്ത് പ്രവാസികളോട് കാണിക്കുന്ന അനീതിയാണ്. അവധിക്കാലം ആരംഭിച്ചതിനാൽ ഗൾഫ് മേഖലയിൽനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായ വർധിച്ചിരിക്കുകയാണ്. ഇത് പരിഗണിച്ച് ഗൾഫ് സെക്ടറിൽ എയർ ഇന്ത്യയോ മറ്റുവിമാന കമ്പനികളോ കൂടുതൽ സർവീസ് നടത്തുന്നതിന് പകരം നാലും അഞ്ചും ഇരട്ടി തുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നു. ചുരുങ്ങിയ ചിലവിൽ വിമാന യാത്ര വാഗ്ദാനം നൽകി രംഗത്ത് വന്ന ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് പോലും ഇക്കാര്യത്തിൽ
മുൻപന്തിയിലാണെന്നത് ഖേദകരമാണെന്നും നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാവണം.
വർഷങ്ങളായി പ്രവാസി യാത്രക്കാരോട് വിമാനക്കമ്പനികൾ തുടരുന്ന ക്രൂരതക്ക് അന്ത്യമുണ്ടാകണം. വിമാന നിരക്കു വർധനവിലെ പ്രവാസി ചൂഷണം, വിവിധ തരത്തിലുള്ള സമരങ്ങൾ സംഘടിപ്പിച്ചും പ്രധാനപ്പെട്ട നേതാക്കന്മാരെ ഡൽഹിയിൽ നേരിട്ട് പോയി കണ്ട് പരാതി ബോധ്യപ്പെടുത്തിയിട്ടും ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഗൾഫിലെ പ്രവാസികളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അവർക്ക് ആശ്രയിക്കാനുള്ളത് കേന്ദ്ര സർക്കാരിന്റെ വിമാന സർവീസാണ്. ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു. പി വി അബൂബക്കർ മൗലവി ,ഹമീദ് ഈശ്വരമംഗലം ,സ്വദഖത്തുള്ള പട്ടാമ്പി ,ഹമീദ് പരപ്പ,നാസർ മാസ്റ്റർ ,ഹംസ അഹ്‌സനി, സലാം മാസ്റ്റർ,ശാഫി പട്ടുവം എന്നിവർ പ്രസംഗിച്ചൂ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top