പൈങ്കുളം എസ് എച്ച് ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്ററും സൈക്യാട്രിസ്റ്റുമായ സി. ഡോ. മാഗി മാത്യു (43)പനച്ചിയ്‌ക്കല്‍ എസ്. എച്ച് നിര്യാതയായി.
വ്യാഴാഴ്‌ച വൈകിട്ട് 4 ന് മൃതദേഹം പൈങ്കുളം എസ്. എച്ച്. ഹോസ്‌പിറ്റല്‍ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കുന്നതാണ്. തുടര്‍ന്ന് വെള്ളിയാഴ്‌ച രാവിലെ വി. കുര്‍ബാനയ്‌ക്കു ശേഷം മൃതദേഹം മൈലക്കൊമ്പ് മഠം ചാപ്പലിലേക്ക് സംവഹിക്കുന്നതാണ്.
മൃതസംസ്‌കാര ശുശ്രൂഷകള്‍… വെള്ളിയാഴ്‌ച 3.30 പി.എം ന് മൈലക്കൊമ്പ് മഠം കപ്പേളയില്‍ വി. കുര്‍ബാനയോടെ ആരംഭിക്കുന്നതാണ്.
കഴിഞ്ഞ 5 വര്‍ഷത്തോളം എസ് എച്ച് ഹോസ്‌പിറ്റലില്‍ സൈക്യാട്രിസ്റ്റ്, അസിസ്റ്റന്റ് അഡ്‌മിനിസ്‌ട്രറ്റര്‍, അഡ്‌മിനിസ്‌ട്രറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്‌തു വരികയായിരുന്നു. എസ്. എച്ച് ഹോസ്‌പിറ്റല്‍ സ്ഥാപക സി. ഡോ. എയ്‌ഞ്ചല്‍ മേരിയുടെ സഹോദര പുത്രിയും പനച്ചിയ്‌ക്കല്‍ പരേതരായ മാത്യു, തങ്കമ്മ ദമ്പതികളുടെ പുത്രിയുയാണ്. സഹോദരങ്ങള്‍ : മോളി തോമസ്, അനു പോള്‍, വത്സ ബോബി, മോഹന്‍ മാത്യു, റാണി തോമസ്, ജോസ് മാത്യു, പരേതയായ റോസമ്മ മാത്യു, ജെസ്സി ജോര്‍ജ്, സന്തോഷ് മാത്യു, സേവി മനോ മാത്യു.