പാലില്‍ നിന്നു ഉത്പാദിപ്പിക്കുന്ന മദ്യമോ?വിചിത്രമായ ലഹരിക്കൂട്ടുമായി ബ്രിട്ടീഷ് കര്‍ഷകന്‍ രംഗത്ത് പാലിന്റെ കൊഴുപ്പും മണവും രുചിയും ഒത്തുചേരുന്ന ഈ വോഡ്ക കുടിച്ചാല്‍ ഹാംഗ്ഓവര്‍ കാണില്ലെന്ന് ഉത്പാദകനായ കര്‍ഷകന്‍ അവകാശപ്പെടുന്നു. ഇംഗ്ലണ്ടിലാണ് ഇങ്ങനെയൊരു വിചിത്രമായ ലഹരിക്കൂട്ട് തയാറായത്. ഡാര്‍സെറ്റ് കൗണ്ടിയിലെ കര്‍ഷകന്‍ ജേസണ്‍ ബാര്‍ബറാണ് ഉത്പന്നത്തിനു പിന്നില്‍.
പരിശുദ്ധമായ പാലില്‍ നിന്നു തയാറാക്കിയെടുത്ത വോഡ്കയ്ക്ക്, ‘ബ്ലാക്ക് കൗ’എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ 25ഓളം പശുക്കളുടെ പാല്, മാസങ്ങളോളം പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാണു ജേസണ്‍ വോഡ്കയുടെ രഹസ്യക്കൂട്ട് കണ്ടെത്തിയത്.
പരിശുദ്ധമായ പാലില്‍ നിന്നുള്ള വോഡ്ക എന്ന ആശയത്തോട്, ആദ്യം മുതല്‍തന്നെ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്ന് ജേസണും ബിസിനസ് പാര്‍ട്ട്ണറായ പോള്‍ അര്‍ചാഡും പറഞ്ഞു. കൊഴുപ്പും സുഗന്ധവും രുചിയും ഒത്തുചേരുന്ന’ബ്ലാക്ക് കൗ’ കുടിച്ചാല്‍, അടുത്തദിവസം ഹാംഗ്ഓവറും ഉണ്ടാവില്ല.ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ ഉടന്‍ തന്നെ ഈ ഉത്പന്നത്തിന്റെ വില്‍പ്പന ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.