വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനശനിയാഴ്ച ടൂമെവാരായിൽ

ടൂമെവാരാ  :  ഏപ്രിൽ 6 – ന്, ഒന്നാം ശനിയാഴ്ച, വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ  ഉപവാസ പ്രാർത്ഥനയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് എത്തിച്ചേരുന്നതാണ്, തുടർന്ന് തിരുശേഷിപ്പ് (ഫസ്റ്റ് ക്ലാസ്  റെലിക്ക്) വണങ്ങുവാനുള്ള അവസരം എല്ലാ വിശ്വാസികൾക്കും ഉണ്ടായിരിക്കുന്നതാണ്. കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ,( ഒബാമ പ്ലാസ്സയ്‌ക്ക് സമീപം) സെന്റ്. ജോസഫ്സ്
ദേവാലയത്തിലാണ്   ഉപവാസ   പ്രാർത്ഥന നടത്തപ്പെടുന്നതാണ്.
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആറ് വർഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലുമാണ്‌  ഉപവാസ പ്രാർത്ഥന നടത്തിവരുന്നത്ത്.
ഈ ശനിയാഴ്ച്ച ( 06-04- 2019) രാവിലെ 10 .30 ന്‌ ആരംഭിക്കുന്നതാണ്.
ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം,
നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്, ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന്  സമാപിക്കും. ഈ ശുശ്രുഷകൾക്ക്‌ റവ:ഫാ. ഫ്രാൻസീസ് സേവ്യർ, റവ. ഫാ. ജോർജ്ജ് അഗസ്റ്റിൻ, എന്നിവർ നേതൃത്വം നൽകും. അയർലൻഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാർത്ഥനയിലേക്ക് വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാൻസീസ് സേവ്യർ ( സിലനച്ചൻ) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളിൽ യുവാക്കൾക്കും, കുട്ടികൾക്കും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.
കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അഡ്രസ്സ്:-
സെന്റ്. ജോസഫ്സ് ചർച്ച്, ടൂമെവാരാ, കൂൾകെരീൻ, കൗണ്ടി ടീപ്പെററി.
Eir code – E45 VP21-
Geographic Address
SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY-Eircode:- E45 VP21
കൂടുതല്‍ വിവരങ്ങള്‍ക്ക് :-അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി   – 0873159728,ജിമ്മി പുത്തൻപറമ്പിൽ  –  0899654293
(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left) People coming from Limerick:- Leave M7 at – Exit -24 cross the overbridge continue 4km)
Google map:Voice Of Peace Ministry-Coolkereen-Co. Tipperary
Top