തുല്യശമ്പളം ആവശ്യപ്പെട്ട് അധ്യാപക സമരം തുടങ്ങുന്നു; അനിശ്ചിത കാല സമരത്തിനു തുടക്കമായി

സ്വന്തം ലേഖകൻ

ഡബ്ലിൻ:തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന ആവശ്യമുയർത്തി സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. എഎസ്ടിഐയും വിദ്യാഭ്യാസ വകുപ്പും തമ്മിൽ ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം എന്ന തീരുമാനത്തിലേയ്ക്ക് അദ്ധ്യാപകർ എത്തിയത്.
സമരം ഉറപ്പായതോടെ 400ഓളം സ്‌കൂളുകൾ ഇന്നു മുതൽ അച്ചിടേണ്ടി വരും. 200,000ഓളം വിദ്യാർത്ഥികളെയാണ് ഇതി ബാധിക്കുക. സൂപ്പർവിഷൻ, സബ്സ്റ്റിറ്റിയൂഷൻ ഡ്യൂട്ടികളിൽ നിന്നും അദ്ധ്യാപകർ മാറി നിൽക്കും. ഈ ഡ്യൂട്ടികൾക്ക് അദ്ധ്യാപകർക്ക് നൽകുന്ന അധിക വരുമാനം ഈയിടെ സർക്കാർ നിർത്തലാക്കിയിരുന്നു. സർക്കാർ മുന്നോട്ടു വച്ച ലാൻഡ്‌സ്ഡൗൺ കരാർ അംഗീകരിക്കാൻ അദ്ധ്യാപകരും വിസമ്മതിച്ചിരിക്കുകയാണ്. അനിശ്ചിതകാല സമരം എന്നത് നിരാശാജനകമാണെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാർഡ് ബ്രട്ടൺ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top