
പിരിച്ചു വിടപ്പെട്ട ജീവനക്കാരനു വാള്‍മാര്‍ട്ട് 31 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ന്യൂഹാംപ്‌ഷെയര്‍: അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിട്ട വാള്‍മാര്‍ട്ട് ഫാര്‍മസിസ്റ്റിനു 31 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ന്യൂഹാംപ്‌ഷെയര്‍ ഫെഡറല്‍ ജൂളി വിധി പ്രസ്താവിച്ചു. 13 വര്‍ഷമായി ഫാര്‍മസി ജീവനക്കാരിയായ മെല്‍പാഡനെ(47)യാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഫാര്‍മസി താക്കോല്‍ നഷ്ടപ്പെടുത്തിയതാണ് പിരിച്ചു വിടാന്‍ കാരണമെന്നു അധികൃതര്‍ വിശദീകരിക്കുമ്പോള്‍ ആവശ്യമായ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ തെറ്റായ മരുന്നുകള്‍ നല്‍കുന്നതിനെ എതിര്‍ത്തതിലുള്ള പക പോക്കലാണ് ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ കാരണമെന്നു ജീവനക്കാരിയും പറയുന്ന.ു
താന്‍ ഒരു സ്ത്രീ ആണെന്നുള്ളതും പിരിച്ചുവിടപ്പെടാന്‍ കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടി. ഫാര്‍മസി കീ നഷ്ടപ്പെട്ട നന്യൂംഹാംഷെയറിലെ മറ്റൊരു ഫാര്‍മസിസ്റ്റ് പുരുഷനായതുകൊണ്ടു നടപടിയെടുത്തില്ലെന്നും ഇവര്‍ പറയുന്നു. ലിംഗവിവേചനം നടത്തി എന്ന ഇവരുടെ ആരോപണമാണ് ഇപ്പോള്‍ ജൂറിയുടെ വിധിയെ സ്വാധീനിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ട് ഈ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെടുമെന്നു വ്യക്തമാക്കി. ജൂറിയുടെ വിധി ന്യായീകരിക്കാവുന്നതാണെന്നു മെല്‍ പാഡന്റെ അറ്റോര്‍ണി ലോറിന്‍ ഇര്‍വിന്‍ അഭിപ്രായപ്പെട്ടു.