പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: ആവശ്യമായ യാത്രാ രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന ഏകദേശം 4.3 മില്യൺ കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി സുപ്രീം കോടതി ജൂൺ 23 നു സ്വീകരിച്ച നടപടിയിൽ പരക്കെ അമർഷവും നിരാശയും.
സുപ്രീം കോടതി എട്ടു ജഡ്ജിമാരുടെ പാനലിൽ നാലു പേർ ഒബാമയുടെ ഇമ്മിഗ്രേഷൻ എക്‌സിക്യുട്ടീവ് ഉത്തരവിനു നിയമസാധുത നൽകണമെന്നു വിധിയെഴുതിയപ്പോൾ നാലു പേർ ഇതിനെശക്തമായ ഭാഷയിൽ എതിർക്കുകയായിരുന്നു. ഇതോടെ ഫലത്തിൽ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവിനു നിയമസാധുത നൽകണമെന്നു വിധിയെഴുതിയപ്പോൾ നാലു പേർ ഇതിനെ ശക്തമായ ഭാഷയിൽ എതിർക്കുകയായിരുന്നു. ഇതോടെ ഫലത്തിൽ ഒബാമയുടെ എക്‌സിക്യുട്ടീവ് ഉത്തരവ് നടപ്പാകാനാവാത്ത സ്ഥിതി സംജാതമായി.
സൗത്ത് ഏഷ്യയിൽ നിന്നുള്ള ആയിരങ്ങൾ ഉൾപ്പെടെ 4.3 മില്യൺ അനധികൃത കുടിയേറ്റക്കാർ നാടുവിടേണ്ട സാഹചര്യം തികച്ചും നിരാശാജനകമാണെന്നു സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രസ്താവനയിൽ പറയുന്നു.
2014 നവംബറിലാണ് ഒബാമ എക്‌സിക്യുട്ടീവ് ഉത്തരവിറക്കിയത്. 2012 ൽ ഒബാമ സർക്കാർ അംഗീകരിച്ചു നടപ്പാക്കിയ ഡിഫേറ്റഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽ പ്രോഗ്രാമിന്റെ തുടർച്ചയായിരുന്നു എക്‌സിക്യുട്ടീവ് ഉത്തരവ്. ഈ ഉത്തരവിന്റെ കൂടുതൽ ആനുകൂല്യം ലഭിക്കുന്നതിൽ പത്താമത്തെ സ്ഥാനമായിരുന്നു ഇന്ത്യയുടേത്. 23,000 ഇന്ത്യൻ – പാക്കിസ്ഥാൻ യുവജനങ്ങൾക്കു ഡിഎസിഎ പ്രയോജനം ലഭിക്കുവാൻ അർഹതയുണ്ടായിരുന്നത്. എന്നാൽ, എക്‌സിക്യുട്ടീവ് ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ 20,000 ഇന്ത്യൻ പാക്കിസ്ഥാൻ യുവജനങ്ങൾക്കു അമേരിക്കയിൽ നിയമാനുസൃതമായി താമസിക്കുവാൻ കഴിയുമായിരുന്നു. ടെക്‌സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നൽകിയ അപ്പീലിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി.