സ്വന്തം ലേഖകൻ
ഡബ്ലിൻ: തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തു നടന്ന വാട്ടർചാർജ് പ്രതിഷേധത്തിൽ ആയിരങ്ങൾ നഗരത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്തുന്നതിനായാണ് ഇപ്പോൾ വാട്ടർ ചാർജിനെതിരെ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി ഡാം സ്ട്രിറ്റിലും, കോളജ് ഗ്രീനിലും പൊലീസിന്റെ വൻ സാന്നിധ്യവും ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം റാലിയിൽ പങ്കെടുത്ത പ്രതിഷേധക്കാരെ കേൾക്കുന്നതിനായി ആയിരങ്ങൾ അണിനിരക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഒരു വർഷം മുൻപ് വാട്ടർമീറ്ററിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്ന ആളുകളിൽ പലരും ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ടെന്നു യൂണിറ്റ് ഓർഗനൈസർ ബ്രൻഡൻ ഓഗിൾ അറിയിച്ചു. റെറ്റ് ടു ചേഞ്ച് ക്യാംപെയിൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു രാജ്യത്ത് പാർനെൽ സ്‌ക്വയറിലേയ്ക്കു രണ്ടിനു പ്രകടനം സംഘടിപ്പിച്ചത്. ഡൗൺ ഓ കോണെൽ സ്ട്രീറ്റ്, സൗത്ത് ക്വയി ആസ്റ്റൺ ക്വയി, വെല്ലിങ്ടൺ ക്വയി, എസ്എക്‌സ് ക്വയി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. നാഷണൽ മാധ്യമങ്ങളും പൊളിറ്റിക്കൽ പാർട്ടികളും ജോബ് ടൗണിലെ പ്രതിഷേധങ്ങളുടെ ഭാഗമായി ചേർന്നിരുന്നു.