സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിൽ വാട്ടർ ചാർജ്ജ് പുനരവതരിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ പുതിയ നിർദേശം 2017 മെയ് വരെ രാജ്യത്ത് വാട്ടർ ചാർജ്ജ് നിർത്തലാക്കിയരിക്കുകയാണ്. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം ചാർജ്ജ് ഏർപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് പാർലമെന്റ് നേരത്തെ എടുത്ത നിലപാട്. ഇതിനിടെയാണ് വാട്ടർ ചാർജ്ജ് വീണ്ടും നടപ്പിലാക്കണമെന്ന് ഇയു എൻവയോൺമെന്റ് കമ്മിഷണർ കാർമെനു വെല്ല കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചത്.ഇക്കാര്യം ഐറിഷ് അധികൃതരെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം വാട്ടർ ചാർജ്ജ് വീണ്ടും നടപ്പിൽ വരുത്താനുള്ള ശ്രമം ഫിയനാഫാളിന്റെ നിർബന്ധത്താൽ സർക്കാർ ഉപേക്ഷിച്ച മട്ടാണ്. വാട്ടർ ചാർജ്ജ് നിർത്തലാക്കുന്നതോടെ അടുത്ത വർഷം മുതൽ റവന്യൂവിൽ 200 മില്ല്യൺ യൂറോയോളം കുറവ് സംഭവിക്കും.അടുത്ത മെയ് വരെ വാട്ടർ ചാർജ്ജ് താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്. ഇതിനിടെ ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം വാട്ടർ ചാർജ്ജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു പാർലമെന്റ് തീരുമാനം.
അതേസമയം വാട്ടർ ചാർജ്ജായി അടച്ച പണം ജനങ്ങൾക്ക് തിരികെ ലഭിക്കില്ല. അടച്ച ബില്ലുകൾ വീട്ടുകാർക്ക് തിരികെ നൽകണം എന്നതാണ് ഫിയനാഫാളിന്റെ നിലപാട്. വാട്ടർ ചാർജ്ജ് നിർത്തലാക്കുന്നതോടെ ഉണ്ടാകുന്ന റവന്യൂ കുറവ് നികത്താൻ പുതിയ ടാക്‌സുകളൊന്നും ബജറ്റിൽ ഏർപ്പെടുത്തില്ല എന്നാണ് കരുതുന്നത്.