ബ്‌ളാക്ക്‌റോക്കിൽ കുരിശിന്റെ വഴിയും കുർബാനയും!ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴിയും മലകയറ്റവും എല്ലാ വെള്ളിയാഴ്ചയും!

ഡബ്ലിൻ : കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്രയിലെ രക്ഷാകരസംഭവങ്ങളെ ഓര്‍ത്ത് ധ്യാനിക്കുവാൻ
സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്റർ ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ 24 വെള്ളിയാഴ്ച മുതൽ വലിയ നോമ്പ് കാലത്തെ എല്ലാ വെള്ളിയാഴ്ചയും കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും നടത്തുന്നു എന്ന് സഭ നേതൃത്വം അറിയിച്ചു.

കുരിശിന്‍റെ വഴിയില്‍ ഹൃദയം നല്‍കി മുന്നോട്ടു നീങ്ങുമ്പോള്‍ ക്രൂശിതന്‍റെ മായാത്ത മുദ്ര നമ്മില്‍ പതിയും.മനുഷ്യജീവിതങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും സമീപനരീതികളുടെയും ഭാഗമാകുമ്പോള്‍ ജീവിതത്തിന് പുതിയ ദിശാബോധവും ദര്‍ശനങ്ങളും കൈവരുന്ന വിശുദ്ധ ചടങ്ങുകളിൽ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ളാക്ക് റോക്കിനു തൊട്ടടുത്ത സീറോ മലബാർ ബ്രേ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബ്രേ ഹെഡ് മലയിലേക്ക് 24 തിയതിമുതൽ നോമ്പിന്റെ എല്ലാ വെള്ളിയാഴ്ചയും മലകയറി കുരിശിന്റെ വഴി നടത്തുന്നു നാലര മണിക്ക് തുടങ്ങുന്ന കുരിശിന്റെ വഴിയിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളും ബ്രേ ഹെഡ് കാർ പാർക്കിൽ എത്തിചേരണമെന്ന് പള്ളി കമ്മറ്റിക്കാർ അറിയിച്ചു .

കുരിശിന്‍റെ വഴികളില്‍ പ്രതിപാദിക്കുന്ന സംഭവങ്ങള്‍ വിശ്വസികളുടെ ഇടയില്‍ സര്‍വ്വസാധാരണമായത് 1686-ല്‍ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ക്ക് കുരിശിന്‍റെ വഴിയിലെ സംഭവങ്ങള്‍, എല്ലാ പള്ളികളിലും ചിത്രീകരിക്കാന്‍ പതിനൊന്നാം ഇന്നസെന്‍റ് മാര്‍പാപ്പ അനുവാദം നല്‍കിയതു വഴിയാണ്. വിശുദ്ധനാട്ടിലെ വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശി ക്കുന്ന ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ക്കും ഫ്രാന്‍സി സ്കന്‍ അല്‍മായ പ്രേഷിതര്‍ക്കും പതിനൊന്നാം ഇന്ന സെന്‍റ് മാര്‍പ്പാപ്പ ദണ്ഡവിമോചനവും വാഗ്ദാനം ചെയ്തു.

1726-ല്‍ ബനഡിക്ട് പതിമൂന്നാമന്‍ പാപ്പ ഈ ആനു കൂല്യം എല്ലാ വിശ്വാസികള്‍ക്കുമായി വിപുലപ്പെടുത്തി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ക്ലമന്‍റ് പന്ത്രണ്ടാമന്‍ പാപ്പ കുരിശിന്‍റെ വഴിയിലെ സ്ഥലങ്ങള്‍ പതിനാലായി നിശ്ചി തപ്പെടുത്തുകയും അവ എല്ലാ പള്ളികളിലും സ്ഥാപിക്ക ണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 1742-ല്‍ ബനഡിക്ട് പതിനാലാമന്‍ പാപ്പ എല്ലാ ദൈവാലയങ്ങളിലും കുരിശിന്‍റെ വഴി സ്ഥാപിക്കണമെന്ന് സഭാവിശ്വാസികളെ ഉദ്ബോധിപ്പിച്ചിരുന്നു.

Top