സ്വന്തം ലേഖകൻ
ഡബ്ലിൻ : ഡബ്‌ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പിന് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾക്ക് ക്യാഷ് അവാർഡും ഏർപ്പെടുത്തി.
250 യൂറോയുടെ ക്യാഷ് പ്രൈസാണ് രണ്ടു വിഭാഗങ്ങളിലായി വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് 100 യൂറോയുടെ ക്യാഷ് പ്രൈസും ലഭിക്കും .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.
ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾ!സ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.
കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)