അയർലണ്ടിൽ ആഗ്നസ് കൊടുങ്കാറ്റ് എത്തുന്നു !കനത്ത മഴക്കും കാറ്റിനും സാധ്യത ! രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പ്

ഡബ്ലിൻ :ആഗ്നസ് കൊടുങ്കാറ്റ് ഐറിഷ് തീരത്ത് എത്തുന്നു.രാജ്യത്ത് ഇന്ന് രാവിലെ മുതൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി .ആഗ്നസ് കൊടുങ്കാറ്റ് അയർലണ്ടിനു മുകളിലൂടെ വടക്കോട്ട് നീങ്ങുന്നതിനാൽ പല സ്ഥലങ്ങളിലും കനത്ത കാറ്റ ആഞ്ഞു വീശാൻ സാധ്യതുണ്ട് എന്ന മറ്റ് ഇറാൻ മുന്നറിയിപ്പ് നൽകി .കനത്ത മഴക്കൊപ്പം സ്പോട്ട് വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട് .

അയര്‍ലണ്ടിലെ എട്ട് കൗണ്ടികളില്‍ മെറ്റ് ഐറിയന്‍ സ്റ്റാറ്റസ് ഓറഞ്ച് വിന്‍ഡ് മുന്നറിയിപ്പ് നല്‍കി, അതേസമയം വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കെറി എന്നി കൗണ്ടികളില്‍ മഴ ശക്തമാകുകയും ചെയ്യും.ഇവിടിങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് മഴ അലേര്‍ട്ടിലായിരിക്കും.Carlow, Kilkenny, Wexford, Wicklow, Cork, Kerry, Tipperary, Waterford എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 നും വൈകിട്ട് 5 നും ഇടയിൽ “വളരെ ശക്തവും നാശം വിതയ്ക്കുന്നതുമായ കാറ്റ് വീശുമെന്ന്” Met Éireann മുന്നറിയിപ്പ് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീരപ്രദേശത്തെ വെള്ളപ്പൊക്കം, ദുഷ്‌കരമായ യാത്രാ സാഹചര്യങ്ങൾ, വൈദ്യുതി മുടക്കം, മരങ്ങൾ കടപുഴകി വീണത് എന്നിവ ഉൾപ്പെടാൻ സാധ്യതയുള്ള ആഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രവചകൻ പറഞ്ഞു.
വാട്ടർഫോർഡ്, കോർക്ക്, കെറി എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഈ കൗണ്ടികളിൽ രാവിലെ 9 മണിക്കും 3 മണിക്കും ഇടയിൽ കനത്തതും ഇടയ്ക്കിടെ തീവ്രവുമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

Top