കോടികളുടെ തട്ടിപ്പു നടത്തിയവരുടെ പേര് പുറത്ത് !.. രക്ഷപെടാന്‍ പ്രാര്‍ഥനാഗ്രൂപ്പിനോട് യാചന. ഇരകള്‍ക്ക് വേണ്ടിയും കണ്ണു നീരും പ്രാര്‍ഥനയും വേണമെന്ന് കബളിപ്പിക്കപ്പെട്ടവര്‍

ഡബ്ളിന്‍ :പ്രവാസികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും പ്രവാസികളുടെ വെബ് സൈറ്റുകളും ഫെയ്സ് ബുക്ക് പേജുകളും തട്ടിയെടുത്ത തട്ടിപ്പുകളുടെ വാര്‍ഥ പുറത്തുവന്നപ്പോള്‍ അതു ആരെന്നു വെളിപ്പെടുത്തുന്നതിനുമുന്‍പേ സ്വയം ഏറ്റെടുത്തപോലെ മുഖം രക്ഷിക്കാന്‍ പുതിയ നമ്പറുമായി രംഗത്ത്. ഭക്തിയുടെ മറവില്‍ തട്ടിപ്പിന് വളമിട്ട തട്ടിപ്പു വീരന്‍മാര്‍ വീണ്ടും ഭക്ത സംഘടനകളിലും പ്രാര്‍ഥനാ ഗ്രൂപ്പുകളിലും എഴുതി തയ്യാറാക്കിയ യാചന അയച്ചു കൊടുത്തു തട്ടിപ്പിനു പുതിയ മാനം കൊടുത്തു. അയര്‍ലന്റിലെ ഏതാനും മലയാളികള്‍ നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പും പ്രവാസികളില്‍ നിന്നും പണം തട്ടിയതുമായ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത ആയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ സ്വയം ഏറ്റെടുത്ത് തട്ടിപ്പു വീരന്‍മാര്‍ രക്ഷപെടാന്‍ സ്വീകരിക്കുന്നത് വിചിത്രമായ വഴിയാണ് പ്രാര്‍ഥനാ സഹായം തേടി വാട്സ് അപ്പ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയത് . അയര്‍ലന്റിലേയും ഓസ്ട്രേലിയയിലും മ വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകളില്‍ പ്രാര്‍ഥിക്കാന്‍ സഹായം തേടി ഒരു അയര്‍ലന്റ് മലയാളി സന്ദേശങ്ങള്‍ അയച്ചിരിക്കുകയാണ്‌.എഴുതി തയ്യാറാക്കിയ പ്രാര്‍ഥനാ സന്ദേശം വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ ഇതിനു പിന്നിലെ കഥ ചോദിച്ചവരോടും അടുത്ത സുഹൃത്തുക്കളോട് വിളിച്ച് അബദ്ധം പറ്റി രക്ഷിക്കണം, പ്രാര്‍ഥിക്കണം എന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ അയര്‍ലന്റില്‍ പരക്കം പായുകയാണ്.ഞങ്ങളാണ് ആ വാര്‍ത്തയിലെ പ്രതികള്‍ എന്ന് സ്വയം സമ്മതിച്ചപോലെ. ആ വാര്‍ത്തകളില്‍ ആരാണ് പ്രതികള്‍ എന്ന് പരാതിക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ചിലര്‍ അതു സ്വയം ഏറ്റെടുക്കുകയായിരുന്നു.

 

കഴിഞ്ഞ ദിവസമാണ്‌ ഇതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ പുറത്തുവന്നത്. ആരൊക്കെ തട്ടിപ്പില്‍ ഉള്‍പെട്ടു എന്ന് വ്യക്തമല്ല ഇപ്പോഴും. പരാതിക്കാര്‍ ഇനിയും ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. പ്രതികളെ രഹസ്യമായി പിടികൂടാനുള്ള കരുനീക്കങ്ങള്‍ ആണ്‌ നറ്റക്കുന്നതെന്നും അറിയുന്നു.
സ്നേഹമുള്ള പ്രയര്‍ ഗ്രൂപ് അംഗങ്ങളെ, എന്നു പറഞ്ഞ് തുടങ്ങുന്ന
പ്രാര്‍ഥനാ സഹായ അഭ്യര്‍ഥനയില്‍ വിചിത്രമായ കാര്യങ്ങളാണ്‌ പറയുന്നത്. “ഒത്തിരി ആള്‍ക്കാര്‍ പല വിധത്തില്‍ ഉള്ള ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടാറ് ഉണ്ട്. എല്ലാത്തിനും പ്രാര്‍ത്ഥിക്കാറും ഉണ്ട് . ഫലവും കാണാറുണ്ട്. ഇപ്പോള്‍ ഈ പോസ്റ് ഇടുന്നത്‌ അപവാദം മൂലം കഷ്ട്ടപ്പെടുന്ന മൂന്നു കുടുംബങ്ങള്‍ക്കുവേണ്ടി ആണ്. മനസാന്തരപ്പെടുവാനും ഒപ്പം ഇതു പോലെ വേദന അനുഭവിക്കുന്ന കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും ഉണ്ടാകുവാന്‍ എല്ലാവരും ഒന്നു പ്രാര്‍ത്ഥിക്കാമോ? പ്രാര്‍ഥനാ സഹായം പോസ്റ്റ് ഇട്ടത് ഇങ്ങിനെ പോകുന്നു.അയര്‍ലന്റ് മലയാളികളുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് സംബന്ധിച്ച് അമേരിക്ക, ഓസ്ട്രിയ, ഗള്‍ഫ്, ഓസ്ട്രേലിയ, അയര്‍ലന്റ്, കണ്ണൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നാണ്‌ പരാതികള്‍ പ്രവഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അയര്‍ലന്റിലെ 2മലയാളികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകനും, പ്രവാസി മലയാളിയുമായ വിന്‍സ് മാത്യു വെളിപ്പെടുത്താന്‍ തയാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്ഥാവന പൂര്‍ണ്ണ രൂപത്തില്‍ കൊടുക്കുന്നു.

ബേബി സി.ഐ, ബീയിങ്ങ്സ് പി.ബി

ബേബി സി.ഐ, ബീയിങ്ങ്സ് പി.ബി

 എന്നെ കബളിപ്പിച്ചവർ ഇവരാണ്‌ :   വിന്‍സ് മാത്യു

”അയര്‍ലന്റില്‍ പ്രാര്‍ഥനാ ഗ്രൂപ്പിന്റെ സഹായം ആവശ്യപ്പെട്ട് ചില സന്ദേശങ്ങള്‍ കാണുന്നു. ഈ ഇയിടെ അയര്‍ലന്റിലെ ചില മലയാളികള്‍ നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് ചില വാര്‍ത്തകള്‍ മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആ വാര്‍ത്തയിലെ വ്യക്തികള്‍ ആരെന്ന് പരാതിക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതാരുമാകട്ടെ. എന്നാല്‍ എന്റെ അനുഭവം ഞാന്‍ പറയട്ടെ. അയര്‍ലന്റിലേ

ബേബി സി.ഐ എന്ന ആളും, ബീയിങ്ങ്സ് പി.ബി എന്നയാളും ചേര്‍ന്ന് എന്റെ കൂടി ഉടമസ്ഥതിയിലുള്ള ഒരു വെബ്സൈറ്റ് എന്നില്‍ നിന്നും തട്ടിയെടുക്കുകയും അതിന്റെ 2 ഫേസ് ബുക്ക് ലൈക്ക് പേജ്ജുകള്‍ തട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു.

ഞങ്ങള്‍ ഒന്നിച്ച് ചെയ്തിരുന്ന ബിസിനസില്‍ നിന്നും എന്നെ പുറത്താക്കി ആയിരുന്നു ഇത് ചെയ്തത്. കൂടാതെ ഈ ബിസിനസുമായി ബന്ധപ്പെട്ടുള്ള 15ഓളം ഫേസ് ബുക്ക് ഗ്രൂപ്പുകളും ഈ രണ്ട് പേരും എന്നെ പുറത്താക്കി കൊണ്ടുപോയിരുന്നു. ഒരു വര്‍ഷത്തേ ബിസിനസിന്റെ കണക്കുകള്‍ അവതരിപ്പിച്ച് ലാഭം വീതിച്ചെടുക്കാന്‍ ഇരിക്കവേ പെട്ടെന്ന് ആയിരുന്നു ഈ 2പേരും ഇത് ചെയ്തത്.Prayar request

ബിസിനസിന്റെ പണം ബേബി സി.ഐ എന്നയാളുടെ അക്കൗണ്ടിലും, ബീയിങ്ങ്സിന്റെ പക്കലുമായിരുന്നു ഉണ്ടായിരുന്നത്. കണക്കുകള്‍ സൂക്ഷിച്ചത് ബീയിങ്ങ്സ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിക്കേണ്ടതായ സംഖ്യ ഏതാണ്ട് 17 ലക്ഷം രൂപയോളം വരും. എന്നാല്‍ ഒരു രേഖയുമില്ലാതെ വ്യാജമായ ചില കണക്കുകള്‍ ഉണ്ടാക്കി ബീയിങ്ങ്സ് എനിക്ക് മെയില്‍ ചെയ്തു. മാത്രമല്ല ബിസിനസിലെ പണം തരാന്‍ ഉദേശിക്കുന്നില്ലെന്നും, ആയത് 50 ലക്ഷം രൂപയോളം വരുമെന്നും എന്നോട് ഫോണില്‍ പറഞ്ഞു. അമേരിക്കയിലും ഓസ്ട്രിയലും ഉള്ള ബിസിനസ് പങ്കാളികള്‍ക്ക് ഈ തുക നല്കണമെന്ന് പറഞ്ഞാണ്‌ പണം തരാതിരുന്നത്. ഞാന്‍ പണം ആവശ്യപ്പെട്ടാല്‍ രേഖയുണ്ടാക്കാന്‍ വെറും കള്ളകണക്ക് ഉണ്ടാക്കി എനിക്ക് മെയില്‍ ചെയ്തു. മെയില്‍ ചെയ്ത കണക്കുകള്‍ കാര്യമാക്കേണ്ടെന്ന് ബീയിങ്ങ്സും ബേബിയും ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു
എന്നാല്‍ 50 ലക്ഷം രൂപയില്‍ ഒരു രൂപ പോലും അമേരിക്കയിലേ ബിസിനസ് പങ്കാളിക്കും, ഓസ്ട്രിയയിലെ ആള്‍ക്കും ഇനിയും ഇവര്‍ നല്കിയിട്ടില്ല. അവരെല്ലാം കബളിക്കപ്പെട്ടിരിക്കുകയാണ്‌.മാത്രമല്ല വെബ്സൈറ്റ് കൈമാറാന്‍ വീണ്ടും ചിലവിലേക്കായി 2 ലക്ഷത്തിലധികം രൂപ എന്നില്‍ നിന്നും വാങ്ങിച്ചു. എന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. എന്റെ കൂടി ഉടമസ്ഥതിയിലുള്ള വെബ്സൈറ്റും, ഫേസ് ബുക്ക് ലൈക്ക് പേജ്ജും ഡിലീറ്റ് ചെയ്യും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ്‌ ഈ തുക വാങ്ങിച്ചത്. വെബ്സൈറ്റില്‍ അശ്ല്ലില ചിത്രങ്ങള്‍ ഇടുമെന്നും ഇവര്‍ എന്നെ ഭീഷണിപ്പെടുത്തി.ഇന്ത്യയില്‍ നിന്നും സെയില്‍ ഡീഡ് ഉണ്ടാക്കി. എന്നിട്ടും ബേബിയും ബീയിങ്ങ്സും എന്നെ ചതിച്ചു.

വിന്‍സ് മാത്യു

വിന്‍സ് മാത്യു

എന്റെ പണം തന്നില്ലെന്ന് മാത്രമല്ല, വീണ്ടും ഭീഷണിപ്പെടുത്തി പണം വാങ്ങിച്ചിട്ടും ഡീഡില്‍ പറയും പ്രകാരം ഇവര്‍ പ്രവര്‍ത്തിച്ചില്ല. ഇന്ത്യയില്‍ ഇവര്‍ക്കെതിരേ ഞാന്‍ നിയമ നടപടികള്‍ക്ക് ഇപ്പോള്‍ ഒരുങ്ങുകയാണ്‌. ഡീഡ് പ്രകാരം വെബ്സൈറ്റ് തരാത്തതിനാല്‍ എനിക്ക് ഓസ്ട്രേലിയയില്‍ 6500 ഡോളര്‍ നിയമ നടപടികള്‍ക്ക് ചിലവാകുകയും, 3 ലക്ഷത്തോളം രൂപ സാങ്കേതിക കാര്യങ്ങള്‍ക്ക് കേരളത്തില്‍ ചിലവാകുകയും ചെയ്തു. ഇതെല്ലാം അയര്‍ലന്റിലുള്ള ബേബി സി.ഐ, ബീയിങ്ങ്സ് പി.ബി എന്ന 2 ആളുകള്‍ മൂലം വന്നതാണ്‌. 2 മാസത്തോളം ഇവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും നിരന്തിരം ശല്യപ്പെടുത്തുകയും ചെയ്തു. ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്ന അയര്‍ലന്റിലേ ഒരു മലയാളി നേഴ്സിനെ പല തവണ വിളിച്ചിട്ടും അവരും ഒന്നും പ്രതികരിച്ചില്ല.

എനിക്ക് പറ്റിയ ചതി പുറത്തു പറയാതെ സ്വയം അനുഭവിക്കുകയായിരുന്നു. എന്നാല്‍ വിവിധ മലയാളി സഘടനകള്‍, അമേരിക്കയിലെ മലയാളികള്‍, ഓസ്ട്രിയയിലെ മലയാളികള്‍, നിരവധി വെബ്സൈറ്റ് ഉടമകള്‍ എന്നിവരെല്ലാം ഇപ്പോള്‍ പരാതികളുമായി വന്നിരിക്കുന്നു. അയര്‍ലന്റ് മലയാളികള്‍ എന്നുമാത്രമെ എല്ലാവരും പറയുന്നുള്ളു. അവര്‍ ഉദ്ദേശിക്കുന്ന അയര്‍ലന്റ് മലയാളികള്‍ ആരായാലും എന്നെ ചതിച്ചവര്‍ ഇവരാണ്‌.
ഈ അവസരത്തില്‍ എനിക്ക് പറ്റിയ ചതിയും, മറ്റും പറയണമെന്ന് തോന്നിയതിനാലാണിത് വെളിപ്പെടുത്തുന്നത്. കൃത്യമായ തെളിവുകളോടെ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ ഉടന്‍ ഞാന്‍ പുറത്തുവിടും. പോലീസിന്റെ കൈവശം ഉള്ളതിനാലും, കേസ് സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാലും കുറച്ചു ദിവസങ്ങള്‍ കൂടി തെളിവുകള്‍ പുറത്തുവിടാന്‍ സമയം എടുക്കും. അയര്‍ലന്റ് മലയാളികളില്‍ ചില പ്രാര്‍ഥനാ ഗ്രൂപ്പില്‍ ഒരു പ്രാര്‍ഥനാ സഹായം കണ്ടു.കുറ്റവാളികള്‍ പ്രാര്‍ഥിക്കാന്‍ ഇപ്പോള്‍ സഹായം തേടി ഇപ്പോള്‍ അയര്‍ലന്റിലെ പ്രാര്‍ഥനാ ഗ്രൂപ്പില്‍ ഓടി നടക്കുമ്പോള്‍ മാസങ്ങള്‍ ഇവര്‍ വേട്ടയാടിയവരുടെ ജീവിതവും കുടുംബവും ആരും മറക്കരുത്. പ്രിയ സുഹൃത്തുക്കളേ; ഇരകള്‍ക്ക് വേണ്ടിയും അല്പ്പം കണ്ണു നീരും പ്രാര്‍ഥനയും വേണം;പ്ലീസ്. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇരുട്ടിന്റെ ശക്തികളേയും പുറത്തു കൊണ്ടുവരും. കുറ്റവാളികള്‍ക്ക് കൈവിലങ്ങ് വയ്ക്കും വരെ പോരാട്ടം തുടരും.ഇത്തരം കാര്യങ്ങള്‍ പുറത്തു പറയാന്‍ യാതൊരു മടിയുമില്ല. പറഞ്ഞില്ലെങ്കില്‍ നാളെ കൂടുതല്‍ ആളുകള്‍ വഞ്ചിതരാകും. നിങ്ങളുടെ പണവും, വെബ്സൈറ്റുകളും, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഒക്കെ ഇത്തരക്കാര്‍ തട്ടിയെടുക്കും. മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പാണ്‌ എന്റെ അനുഭവം. ആരും ആപത്തിലേക്ക് ചാടാതിരിക്കട്ടെ.

കുറിപ്പ് : ഇത് എന്റെ അനുഭവം ആണ്‌. മുമ്പ് വന്ന വാര്‍ത്തകളിലെ പ്രവാസി മലയാളികളുടെ ലക്ഷങ്ങള്‍ തട്ടിയ വിരുതന്മാര്‍ ആരെന്ന് എനിക്കറിയില്ല. അത് തട്ടിപ്പിനിരയായവര്‍ തന്നെ വെളിപ്പെടുത്തേണ്ട കാര്യമാണ്‌.

വിന്‍സ് മാത്യു

പ്രവാസികളെ തട്ടിച്ച് പണം വാങ്ങുകയും ഓണ്‍ലൈന്‍ വെബ്സൈറ്റ് തട്ടിപ്പ് നടത്തുകയും ചെയ്തതില്‍ ഇന്ത്യയിലും ചിലര്‍ക്ക് ബന്ധമുള്ളതാ യി സൂചനകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലുള്ള ചില ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്കും ഇവര്‍ നടത്തിയ ബിസിനസില്‍ പങ്കാളിത്വം ഉണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട്.ഇവര്‍ക്ക് എതിരെയും അന്യോഷണം നടക്കുന്നുണ്ട്. തട്ടിപ്പിന്റേയും വന്‍ ക്രിമിനല്‍ ആക്ടിവിറ്റിയുടേയും പിന്നില്‍ ഇവരോടൊപ്പം ഒരുപാട് പേരും കുടുങ്ങുമെന്നും സൂചനയുണ്ട്.facebook-scam-alert

ഇവരുടെ തട്ടിപ്പില്‍ ഏറ്റവും വിവാദമായ സംഭവം പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന ആഗോള സംഘടനയുടെ ഒരു ലക്ഷം ആളുകള്‍ ഉള്ള ഗ്രൂപ്പ് തട്ടിയെടുക്കല്‍ ആയിരുന്നു. സംഘടനയുടെ എല്ലാ നേതാക്കളേയും അഡ്മിന്‍ സ്ഥാനത്തുനിന്നും പുറത്താക്കി പ്രതികള്‍ അഡ്മിനായി. സംഘടനയുമായി ചങ്ങാത്തം കൂടി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വെബ്സൈറ്റ് നിര്‍മ്മാണമെന്ന് പറഞ്ഞ് വഞ്ചിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടിക്കടുത്ത് നഷ്ടപരിഹാരത്തിനായുള്ള നിയമ നടപടികള്‍ അയര്‍ലണ്ടിലെ 2മലയാളികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നുകയാണ്‌. അമേരിക്കയിലെ പ്രമുഖ പ്രവാസി മലയാളികളില്‍നിന്നും ലക്ഷങ്ങള്‍ പണം വാങ്ങി അയര്‍ലണ്ടിലെ 2മലയാളികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വെബ്സൈറ്റ് ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അമേരിക്കന്‍ മലയാളികളുടെ ബിസിനസ് തട്ടിയെടുത്തു എന്നും പരാതിയുണ്ട്. 1 കോടീരൂപയാണ്‌ അയര്‍ലന്റിലെ 2 പ്രതികളോടും ഈ കേസ് തീര്‍ക്കാന്‍ ഒത്തു തീര്‍പ്പിനായി വയ്ച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്റെ കേസും പല സ്ഥലങ്ങളായി നടക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അവര്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്.

പ്രവാസികളെ കബളിപ്പിച്ച് ഐ.ടി,ഫേസ്ബുക്ക് തട്ടിപ്പ് നടത്തുന്ന സഘത്തെക്കുറിച്ച് സൂചന; പ്രതികള്‍ അയര്‍ലണ്ട് മലയാളികള്‍ 

Top