സ്വന്തം ലേഖകൻ
ഫിലഡൽഫിയ: പുതിയ പൊലീസ് കമ്മിഷണറായി ചുമതലയേറ്റ റിച്ചാർഡ് റോസിനു സ്വീകരണം നൽകി. വൈടിവി സ്റ്റുഡിയോ ബാക്വറ്റ് ഹാളിൽ നടന്ന സമൂഹത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. മുൻ പൊലീസ് കമ്മിഷണർ ചാൾസ്, റാംസി ഫ്രാറ്റേർന്നൽ ഓർഡർ ഓഫ് പൊലീസ് പ്രസിഡന്റ് ജോൺ മക്‌നെസ്ബി, മുനിസിപ്പൽ കോർട്ട് ജഡ്ജ് ജെയിംസ് ഡിലിയോൺ ഡെപ്യൂട്ടി കമ്മിഷണർമാർ ഉൾപ്പെടെ നിരവധി ചീഫ് ഇൻസ്‌പെക്ടർമാർ എന്നിവരും പങ്കെടുത്തു.
കമ്മിഷണർ റിച്ചാർഡ് റോസ്റ്റ് സ്വീകരണത്തിൽ പങ്കെടുക്കുന്നവർക്കു നന്ദി പറയുന്നു. തുടർന്നു സിറ്റിയിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനു എല്ലാ നൂതന സാങ്കേതിക വിദ്യകളും ഉപയോഗിക്കുമെന്നും ബോഡി ക്യാമറ കൂടുതലായി ഉപയോഗിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. ഇൻഡ്യൻ സമൂഹത്തിൽ നിന്നു പങ്കെടുക്കുന്നവരോടു സുഹൃദം പങ്കിടാനും കമ്മിഷണർ മറന്നില്ല. ഏഷ്യൻ ഫെഡറേഷന്റെ സഹകരണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ.മാൻ സുപാർക്ക് ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് അലക്‌സ് തോമസ്, ജോബി ജോർജ്, സുധകർണ അറ്റോർണി ജോസ് കുന്നേൽ, സജീകരിക്കുറ്റി, വത്സജോസ് എന്നിവർ പങ്കെടുത്തു.