വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സിനിമാതാരം  ദിവ്യഉണ്ണി യുടെ  ഡാൻസ് പ്രോഗ്രാമും  സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും  ഉൾപ്പെടുത്തി അതി വിപുലമായ  രീതിയിൽ നടത്തുന്നു

ശ്രീകുമാർ ഉണ്ണിത്താൻ 
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും , അംഗബലത്തിലും, പ്രവർത്തന  ശൈലിയിലും മുമ്പിൽ നിൽക്കുന്നതും, അമേരിക്കയിലെ  ഏറ്റവും  വലിയഓണഘോഷങ്ങളിൽ  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സുപ്രസിദ്ധ സിനിമാതാരം  ദിവ്യഉണ്ണി യുടെ  ഡാൻസ് പ്രോഗ്രാമും  സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും  ഉൾപ്പെടുത്തി അതി വിപുലമായ  രീതിയിൽ നടത്തുന്നു.    ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍ വെച്ചാണ്‌ (475 West Hartsdale Ave, White Plains, NY 10607) സെപ്‌റ്റംബർ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ ആണ് ഓണഘോഷം ഒരുക്കിയിരിക്കു ന്നത്.
കൊച്ചി ചിലവന്നൂരില്‍ ജനിച്ച ദിവ്യ ഉണ്ണി ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. ബാലതാരത്തില്‍ നിന്നും നായികയായിട്ടെത്തുന്ന ആദ്യ ചിത്രം കല്യാണസൗഗന്ധികമാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 60ലേറെ സിനിമകളില്‍ അഭിനയിച്ചു മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന  അവസരത്തിൽ അമേരിക്കയിലേക്ക് ചേക്കേറുകയും.  അമേരിക്കയിൽ എത്തിയ ശേഷം  ഡാന്‍സ് പരിപാടികളില്‍  നിറസാന്നിദ്ധ്യം  ആയി മാറുകയും ചെയ്തു . ദിവ്യയുടെ ഉടമസ്ഥതയിലുള്ള  ശ്രീപാദം സ്കൂൾ ഓഫ് ആർട്സ്    ചുരീങ്ങിയ  കാലം കൊണ്ട്  അമേരിക്കയിൽ  അറിയപ്പെടുന്ന  ഇന്ത്യൻ ഡാന്‍സ് സ്കൂൾ ആക്കിയെടുക്കാൻ  ദിവ്യ ഉണ്ണിക്കു  കഴിഞ്ഞു.  ഭാരത നാട്യത്തിൽ അപാര പാണ്ഡ്യാത്യമുള്ള  ദിവ്യ ഉണ്ണിയുടെ ഡാൻസ് പ്രോഗ്രാമുകൾ
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ  ഓണപരിപാടികൾക്കു ഒരു തിലകക്കുറി ആയിരിക്കും.
  സാബു തിരുവല്ല ഇരുവഴി തിരിയുന്നടേം , മിസ്റ്റർ ബിൻ, വെത്യസ്തൻ  എന്നി സിനിമകളിൽ  അഭിനയിച്ചു സിനിമ രംഗത്തു നിറസാനിദ്ധ്യം ആണ്.   മിമിക്രി കലാരംഗത്തും വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. അദ്ധേഹത്തിന്റെ  വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിയ്ക്കുന്നു.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, അമേരിക്കയിലെ മറ്റ്  പ്രമുഖ  കലാകാരന്മാരുടെയും  കലാകാരികളുടെയും, ഡാൻസ് പ്രോഗ്രാമുകൾ,  ഗാനമേള ,  തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികൾ ആണ് അണിയിച്ചു ഒരുക്കിയിട്ട്ള്ളത്.
ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ ,  ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്,ജെ. മാത്യൂസ്, ജോണ്‍ സീ വര്‍ഗീസ്, ഷൈനി ഷാജന്‍,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍,രാജ് തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്,രത്‌നമ്മ രാജന്‍, രാജൻ ടി ജേക്കബ് , സുരേന്ദ്രന്‍ നായര്‍,വിപിൻ ദിവാകരൻ ജോണ്‍ തോമസ്, എന്നിവര്‍ അറിയിച്ചു.എന്നിവര്‍ അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പ്രേവേശനം സൗജന്യം
Top