ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂറൊഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈവർഷത്തെ സമ്മർ പിക്‌നിക്ക് ആഗസ്റ്റ് 06 ന് (ശനിയാഴിച്ച) ന്യൂറോഷലിലെ ഗ്ലെൻ അയലൻഡ് പാർക്കിൽ വച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ നടത്തുന്നതാണ്. ഓണാഘോഷങ്ങൾ സെപ്റ്റംബർ 17 ന് ഗ്രീൻബർഗ് ഹൈസ്‌ക്കൂളിൽ വച്ച് ആകഷകങ്ങളായ കലാ പരിപാടികളോടുകൂടി നടത്തുവാനും തീരുമാനിച്ചു. രാവിലെ 10 മണിക്ക് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ടി 5 മണി വരെ തുടരുന്നതാണ്. പിക്‌നിക്ക് ആസ്വാദ്യകരമാക്കുവാൻ വിവിധ പ്രായത്തിലുള്ളവർക്കായി നടത്തപ്പെടുന്ന ഗെയിമുകൾക്കും, കായിക മത്സരങ്ങൾക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവിന്റെ തന്നെ ചുമതലയിൽ നടത്തപ്പെടുന്ന ഈ പിക്‌നിക്കിലേക്ക് ന്യൂയോർകിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കെ.ജെ. ഗ്രിഗറി, ജോൺ തോമസ്, ലിജോ ജോൺ,സുരേന്ദ്രൻ നായർ, രാജ് തോമസ് എന്നിവർ പിക്‌നിക്ക് കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
ഈ പിക്‌നികീന്റ് വിജയത്തിനായി
എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്,ട്രഷറർ കെ.കെ. ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ എന്നിവർ അറിയിച്ചു.