ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ അഷ്‌ടമിയും ഓണാഘോഷവും സംയുക്തമായി ഈ വരുന്ന ശനിയാഴിച്ച ഓഗസ്റ്റ് 27ന് ആഘോഷിക്കുന്നു. ശ്രീകൃഷ്ണ ജയന്തിയുടെ അനുബന്തിച്ചു വൻപിച്ച ഘോഷയാത്രയും, പ്രേത്യക പൂജകളുംനടത്തുന്നതാണ്.
ശ്രീകൃഷ്ണ ജയന്തിയുടെ ഘോഷയാത്രക്ക് ശേഷം വിഭവ സമർത്ഥമായ ഓണസദ്യയും വിവിധ കലാ പരിപാടികളും ക്രമീകരിച്ചിടുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികൾ ആണ് ചിട്ടപെടുത്തിയിട്ട്‌ള്ളത്.
ഈ ശ്രീകൃഷ്ണ ജയന്തിയുടെയും ഓണാഘോഷത്തിന്റെയും വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, പത്മജാ പ്രേം ,കോർഡിനേറ്റർ മാരായി പ്രവർത്തിക്കുന്ന ഗണേഷ് നായർ, സന്തോഷ് നായർ,ഡോ. പ്രേം ,രുക്മണി പിള്ള,ഷൈലജ നായർ, ചന്ദ്രൻ പുതിയ വീട്ടിൽ , ജോഷി നാരായണൻ , കേ .ജി .ജനാർദ്ദനൻ,പി. രാധാകൃഷ്ണൻ,ബാബു നായർ , സുരേന്ദ്രൻ നായർ,രാജൻ നായർ എന്നിവർ അഭ്യര്‍ത്ഥിച്ചു.