സമുദ്രജീവിയാകുന്നതിനുമുമ്പ് തിമിംഗലങ്ങള്‍ ഉഭയജീവികളായിരുന്നുവെന്ന് പഠനങ്ങള്‍. നാലു കാലുകളുള്ള തിമിംഗലങ്ങള്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവുകളുമായി യുഎസ് ശാസ്ത്രജ്ഞര്‍ രംഗത്ത്. അവ ഭൂമിയില്‍ക്കൂടി നടന്നിരുന്നതായും 43 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയതായും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പ്രധാനമായും പസഫിക്, ദക്ഷിണാര്‍ധഗോളത്തിലാണ് ഇവ കാണപ്പെട്ടത്.
പെറുവിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് ഇവയുടെ അസ്ഥികൂടം ലഭിച്ചിരിക്കുന്നത്. 13 അടി നീളമുള്ള സസ്തനിയായിരുന്നു ഇവയെന്ന് ഫോസിലുകളില്‍നിന് വ്യക്തമായതായും ഗവേഷകര്‍ വിലയിരുത്തുന്നു.