വൈഫൈ ഉപയോഗിക്കുന്നതിനെതിരെ ദുബായില്‍ ഫത്‌വ; അനുവാദമില്ലാതെ വൈഫൈ ഉപയോഗിക്കുന്നത് അനിസ്ലാമീകമെന്ന് ഇ്സ്ലാമിക പണ്ഡിതര്‍

ദുബൈ: വൈഫൈ മോഷണത്തിനെതിരെ ദുബായില്‍ ഫത്വവ. മറ്റുള്ളവരുടെ അനുവാദമില്ലാതെ വൈഫൈ ഉപയോഗിക്കുന്നത് അനിസ്ലാമീകമാണെന്ന് ഇസ്ലാമീക പണ്ഡിതര്‍. ദുബായ് ഇസ്ലാമിക, ജീവകാരുണ്യ വകുപ്പാണ് ഇതുസംബന്ധിച്ച് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനെ വഞ്ചനയോ ചതിയായോ മാത്രമേ ഇസ്ലാമില്‍ പരിഗണിക്കാനാകൂ വെന്നും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് പണ്ഡിതന്‍ ഡോ അലി മഷാ ഈല്‍ പറയുന്നു. സമീപത്തുള്ളവര്‍ ഉപയോഗിക്കുന്ന വൈഫൈയില്‍ നിന്നും അവരുടെ അനുവാദം കൂടാതെ വൈഫൈ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. അനുവാദമില്ലാതെ വൈഫൈ ഉപയോഗിച്ച് ഉടമയുടെ സേവനത്തില്‍ പാകപ്പിഴ വരുത്തുന്നത് പാപമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിപാട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് ഫത് വ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉടമയുടെ അനുവാദമുണ്ടെങ്കില്‍ വൈഫൈ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഫത് വയില്‍ പറയുന്നു. ഇസ്‌ലാമിക് കാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പേര് വെളിപ്പെടുത്താത്ത ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.ആവശ്യക്കാര്‍ സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷനെടുക്കുകയാണ് വേണ്ടതെന്നും ഫത്വയില്‍ വിശദീകരിക്കുന്നു.

Top