ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ബന്‍ഡ ജില്ലയില്‍ അവധിക്കു നാട്ടിലെത്തിയ വിദേശ ഇന്ത്യക്കാരനായ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്നു ക്രൂരമായി കൊലപ്പെടുത്തി.പൂര്‍വ കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് അവധിക്കു നാട്ടിലെത്തിയപ്പ്പ്പൊല്‍ ഭര്‍ത്താവിനെ കാമുകനോടൊപ്പം കൂടി ഭാര്യ ക് ചേര്‍ന്നു ക്രൂരമായി കൊലപ്പെടുത്തിയത് .
ബ്രിട്ടീഷ് പൗരത്വമുള്ള സിക്കുകാരനായ സുഖ്ജിത് സിംഗാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിനാണു കേസിനാസ്പദമായ സംഭവം. ഭാര്യ രമണ്‍ദീപ് കൗര്‍ മന്‍, സുഖ്ജിത് സിംഗിന്റെ സുഹൃത്തും ഭാര്യയുടെ കാമുകനുമായ ഗുര്‍പ്രീത് സിംഗ് എന്നിവര്‍ ചേര്‍ന്നാണു കൊല നടത്തിയത്. ദുബായിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍പ്രത് പിടിയിലായത്. പിന്നാലെ രമണ്‍ദീപ് കൗര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഗുര്‍പ്രീതിന്റെ ചുറ്റികയ്ക്കുള്ള അടിയേറ്റു വീണ സുഖ്ജിതിനെ രമണ്‍ദീപ് തലയിണകൊണ്ടു ശ്വാസമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരിച്ചില്ലെന്നു കണ്ടതോടെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
സുഖ്ജിതും ഗുര്‍പ്രീതും സ്കൂള്‍പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ബ്രിട്ടനിലേക്കു താമസം മാറിയതിനുശേഷവും 2005ല്‍ രമണ്‍ദീപിനെ വിവാഹം കഴിച്ചതിനുശേഷവും ഗുര്‍പ്രീതുമായി ഉറ്റബന്ധത്തിലായിരുന്നു. കഴിഞ്ഞ നവംബര്‍ മുതലാണ് ഗുര്‍പ്രീതുമായി രമണ്‍ദീപ് അവിഹിതബന്ധം പുലര്‍ത്തിത്തുടങ്ങിയതെന്നും ഭര്‍ത്താവിനെ ഒഴിവാക്കാനായി ഇവര്‍ ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനെയും അറസ്റ്റു ചെയ്ത വാര്‍ത്ത പുറത്തു വന്നിട്ട് അധികം ആയിട്ടില്ല .അവിടെ ഭര്‍ത്താവിനെ കൊന്നത് ഉറക്കത്തില്‍ സയനൈഡ് നല്‍കിയിട്ടായിരുന്നു.