പി.പി ചെറിയാൻ
ടെക്സസ്: ഒന്നും രണ്ടും വയസള്ള രണ്ടു കുട്ടികളുടെ മാതാവ് നറ്റാഷയെ (21) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ഫ്രീസറിൽ വച്ച ടെക്സസിൽ നിന്നുള്ള ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 29 വെള്ളിയാഴ്ച ബെൽമിഡ് പൊലീസ് വക്താവാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത് മാധ്യമങ്ങൾക്കു നൽകിയത്. ആഗസ്റ്റ് 28 വ്യാഴാഴ്ച ഭാര്യയെ വധിച്ച ശേഷം വീടിനു മുന്നിൽ പ്രതിരോധ തീർത്തം യുവാവിനെ പൊലീസ് കീഴടങ്ങുകയായിരുന്നു.
നറ്റാഷയ്ക്കു ഇതിനു മുൻപ് ഭർത്താവിൽ നിന്നും മർദനം ഏല്ക്കേണ്ടി വന്നിട്ടുണ്ടെന്നു മാതാവ് പട്രീഷ പറഞ്ഞു. പ്രതി കുറ്റം ചെയ്തതായി സ്മതിക്കുകയും ചെയ്തതിൽ പശ്ചാത്തപിക്കുകയും ചെയ്തു. തുടർന്നു അറസ്റ്റ് ചെയ്ത പ്രതിയെ മർലിനൽ കൗണ്ടി ജയിലിലേയ്ക്കു അയച്ചു. 500,000 ഡോളറിന്റെ ജാമ്യം ഇയാൾക്കു അനുവദിച്ചിട്ടുണ്ട്.
മാതാവ് കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതിനെ തുടർന്നു അനാഥരായ കൊച്ചു കുട്ടികളെ ചൈൽഡ് വെൽഫെയർ അധികൃതർ ഏറ്റെടുത്തു.