സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ കാലാവസ്ഥയിൽ വൻ വ്യതിയാനങ്ങളുണ്ടാകുമെന്നു മെറ്റ് എറൈൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പഠനം. രാജ്യത്തെ കാലാവസ്ഥ ഡിസംബർ മാസത്തോടെ ഏറ്റവും മോശം അവസ്ഥയിലാകുമെന്നാണ് മെറ്റ് എറൈൻ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
നവംബർ മുതൽ ജനുവരി വരെയുള്ള മാസത്തിലാണ് കാലാവസ്ഥയിൽ എതി ശക്തമായ വ്യതിയാനം കണ്ടു വരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റോഡുകളിൽ ഐസ് ഉറഞ്ഞുകിടക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. കിഴക്കൻ അയർലണ്ടിൽ കനത്ത കാറ്റു വീശാനുള്ള സാധ്യത മുന്നിൽക്കണ്ട് യെല്ലോ വിൻഡ് വാണിങ് നൽകിയിട്ടുമുണ്ട്. ഡബ്ലിൻ, ലൂത്ത്, വെക്‌സ്‌ഫോർഡ്, വിക്ക്‌ലോ, മീത്ത് എന്നിവിടങ്ങളിൽ 90 മുതൽ 110 കിമീ വരെ വേഗത്തിലാകും കാറ്റ് വീശുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിവരെ വാണിങ് ഉണ്ട്.
രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ പൊതുവെ നല്ല കാലാവസ്ഥ അനുഭവപ്പെടും. പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. രാത്രി ഇത് 1 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.കഴിഞ്ഞ ദിവസം പെയ്ത മഴ തണുപ്പിന്റെ ശക്തി കുറച്ചിട്ടുണ്ട്.