സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് തുടരുന്ന കനത്ത കാറ്റിലും മഴയിലും അരലക്ഷത്തോളം വീടുകളും, ഫാമുകളും ബിസിനസ് സ്ഥാപനങ്ങളും ഒരു രാത്രി മുഴുവൻ ഇരുട്ടിലായി. സ്‌റ്റോം എലീൻ എന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെയാണ് രാജ്യമാകെ ഇരുട്ടിലായത്. ഇത് കൂടാതെ രാജ്യത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിനും മഴയ്ക്കുമുള്ള അലേർട്ടും ഇവിടെ നൽകിയിട്ടുണ്ട്.
രാജ്യത്തെ ഏതാണ്ട് 194000 പോയിന്റുകളിലാണ് കനത്ത കാറ്റിലും മഴയിലും വൈദ്യുതി മുടക്കമുണ്ടായത്. രാത്രിയും പകലുമില്ലാതെ പവർ ക്രൂ കഷ്ടപ്പെട്ടതിന്റെ ഫലമായി ഇവിടങ്ങളിൽ എല്ലാം രാത്രിയിൽ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. 144,000 ഉപഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരിക്കുന്നത്.
ഇ.എസ്.ബിയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ ഇപ്പോഴും അരലക്ഷത്തോളം ഉപഭോക്താക്കൾക്ക് രാത്രി മുഴുവൻ വൈദ്യുതി സർവീസ് ഉണ്ടായിരുന്നില്ല. പുലർച്ചെയായപ്പോൾ തന്നെ 1800 ലധികം വ്യക്തിപരമായ വൈദ്യുതി തകരാറുകൾ കമ്പനി പരിഹരിക്കുകയും ചെയ്തിരുന്നു.