ഡബ്ലിന്‍: രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. നാളെ രാവിലെ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് ് 9 മണിമുതല്‍ ഡൊനഗല്‍, ഗാല്‍വേ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 3 വരെ ഓറഞ്ച് അലര്‍ട്ട് തുടരും.
തെക്കുപടിഞ്ഞാറുനിന്നു വീശുന്ന കാറ്റ് 55 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്. കാറ്റ് അധികം ശക്തമാകാന്‍ സാധ്യതയില്ലാത്ത റോസ്‌കോമണില്‍ നാളെ രാവിലെ 9 മണിമുതല്‍ യെല്ലോ വാണിംഗ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക് എന്നിവിടങ്ങളില്‍ നാളെ രാവിലെ 6 മണിമുതല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.